ബെംഗളൂരു സ്ഫോടനക്കേസ്: മദനിയുടെ വിചാരണ നടപടികള്‍ രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു സ്ഫോടനക്കേസ് , അബ്ദുല്‍ നാസര്‍ മദനി , പിഡിപി , എന്‍ഐഎ , സുപ്രീംകോടതി
ബെംഗളൂരു| jibin| Last Modified വ്യാഴം, 23 ജൂലൈ 2015 (10:21 IST)
ബെംഗളൂരു സ്ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിയുടെ വിചാരണ നടപടികള്‍ രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ എന്‍ഐഎ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. നാല് വര്‍ഷമായി വിചാരണ തുടരുന്ന കേസില്‍ ബാക്കിയുള്ള 90 സാക്ഷികളെ രണ്ട് മാസത്തിനകം വിസ്തരിക്കുമെന്നാണ് പുതിയ സത്യവാങ്മൂലം.

ബെംഗളൂരു സ്ഫോടനക്കേസില്‍ മദനിയുടെ വിചാരണ വൈകുന്നത് ചൂണ്ടിക്കാണിച്ച് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അട്ടിമറിക്കാനാണ് കര്‍ണാടക സര്‍ക്കാരിന്‍റെ നീക്കമെന്ന് മഅദനിയുടെ അഭിഭാഷകര്‍ ആരോപിച്ചു.

കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം വേണമെന്ന് എന്‍ഐഎ കോടതി നേരത്തെ അറിയിച്ചിട്ടുണ്ട്. നാല് വര്‍ഷം കൊണ്ട് 170 സാക്ഷികളെ മാത്രമാണ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കാനായത്. അതുകൊണ്ട് തന്നെ രണ്ട് മാസം കൊണ്ട് 90 സാക്ഷികളെ ഹാജരാക്കി വിസ്താരം പൂര്‍ത്തിയാക്കുമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാദം കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും മഅദനിയുടെ അഭിഭാഷകര്‍ ആരോപിക്കുന്നു.

വിചാരണ വൈകുന്നതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന മഅദനിയുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് വിചാരണ നടപടികള്‍ രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ എന്‍ഐഎ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം വേണമെന്ന് എന്‍ഐഎ കോടതി നേരത്തെ അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :