മദനി: വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കാത്തത് എന്താണെന്ന് കോടതി

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 31 ജൂലൈ 2015 (16:00 IST)
ബംഗളൂരു സ്ഫോടനക്കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ മറുപടി നല്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കേസില്‍ പൂര്‍ത്തിയാക്കാത്തതിന് കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. ബംഗളൂരു സ്ഫോടനക്കേസിന്റെ വിചാരണകോടതി
മാറ്റണം എന്ന് ആവശ്യപ്പെട്ട് പി ഡി പി നേതാവ് അബ്‌ദുള്‍ നാസര്‍ മദനി സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയിരുന്നു.

വിചാരണ പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലേക്ക് മാറ്റണം എന്നാണ് മദനിയുടെ ആവശ്യം. വിചാരണ പൂര്‍ത്തിയാക്കാന്‍ ഇനിയും രണ്ടുവര്‍ഷം വേണ്ടി വരുമെന്ന വിചാരണ കോടതി വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു മദനിയുടെ ഹര്‍ജി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :