ചൊവ്വ ഊഷരമായത് ആണവ യുദ്ധത്തില്‍, തെളിവുകള്‍ മംഗള്‍‌യാന്‍ ചിത്രങ്ങളില്‍!

പാരീസ്| vishnu| Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (15:44 IST)
ചൊവ്വയില്‍ ഭൂമിയിലേതുപോലെ നാഗരികത ഉണ്ടായിരുന്നെന്നും ആണവ സ്ഫോടനത്താലാണ് ഇന്നത്തെ നിലയില്‍ ആയതെന്നു പറയുന്ന പുതിയ ചര്‍ച്ചകള്‍ പാശ്ചാത്യ ലോകത്ത് തുടക്കമായി. ഇത്തവണ ചൊവ്വയേപ്പറ്റിയുള്ള നിറം പിടിപ്പിച്ച കഥകള്‍ക്ക് ആധാരമായിരിക്കുന്നത് ഇന്ത്യയുടെ ചൊവ്വാദൌത്യമായ മംഗള്‍‌യാന്‍ എടുത്ത ചിത്രങ്ങളാണ്. മംഗള്‍യാനിലെ മാര്‍സ് കളര്‍ ക്യാമറ പകര്‍ത്തിയ ചൊവ്വയിലെ ആര്‍സിയ മോണ്‍സ് എന്നു വിളിക്കപ്പെടുന്ന കൂറ്റന്‍ അഗ്നിപര്‍വ്വതം, സൗരയൂഥത്തിലെ ഏറ്റവും വലിയ മലയിടുക്കുകളില്‍ ഒന്നായ വാലിസ് മറിനറിസ്, ഏറ്റവും സങ്കീര്‍ണമായ ഗര്‍ത്തമെന്നറിയപ്പെടുന്ന ഇയോസ് കെയോസ് തുടങ്ങിയവയുടെ വര്‍ണ ചിത്രങ്ങളാണ് ചൊവ്വയിലെ ജീവനെ ചൊല്ലി പുതിയ വാദങ്ങളിലേക്ക് പാശ്ചാത്യ കിറുക്കന്മാ‍ര്‍ എത്തിയിരിക്കുന്നത്.

ഫ്രഞ്ച് യൂട്യൂബ് ചാനലാണ് വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്നിരിക്കുന്നത്. ചൊവ്വയിലെ നാഗരികത ഒരു ആണവ യുദ്ധത്തെ തുടര്‍ന്ന് തുടച്ചു നീക്കപ്പെടുകയായിരുന്നെന്ന വാദമാണ് ഇതു സംബന്ധിച്ച് ചില ബഹിരാകാശ തല്‍പരരുടെ ഫോറങ്ങളില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ചൊവ്വാ പ്രതലത്തില്‍ നിന്ന് പുകഞ്ഞ് ഉയരുന്ന ഒരു കൂറ്റം മേഘക്കെട്ടിനെ ചൊല്ലിയാണ് പുതിയ കിറുക്കന്‍ വാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഈ പുകച്ചുരുള്‍ ഒരു വന്‍ ആണവ സ്‌ഫോടനത്തിന്റെ ഫലമായോ മീഥെയന്‍ സ്‌ഫോടനത്തിന്റെ ഫലമായോ ഉണ്ടായതാകാമെന്നാണ് വാദം.
നാലായിരം കിലോമീറ്ററോളം നീളമേറിയ വാലിസ് മറിനെറിസ് എന്ന കൂറ്റന്‍ മലയിടുക്കിന്റെ ചിത്രമുപയോഗിച്ചും വാദമുഖങ്ങള്‍ ഇവര്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ചൊവ്വയിലെ പുരാതന നാഗരികത അന്യഗ്രഹത്തില്‍ നിന്നുണ്ടായ ആണവ യുദ്ധത്തില്‍ തുടച്ചു നീക്കപ്പെട്ടതാണെന്ന ഊഹാപോഹ തിയറികള്‍ വര്‍ഷങ്ങളായി ചിലര്‍ പ്രചരിപ്പിക്കുന്നുട്. എന്നാല്‍ ഇതുസംബന്ധിച്ച് ശാസ്ത്രീയ തെളിവുകളൊന്നും ഇവരുടെ പക്കല്‍ ഇല്ല. ഇത്തരക്കാരുടെ ആശയങ്ങള്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ പലപ്പോഴും തള്ളിക്കളഞ്ഞിട്ടുമുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :