ചൊവ്വയില്‍ മൂടല്‍ മഞ്ഞ്, അന്തംവിട്ട് നാസ!

ചൊവ്വ, മൂടല്‍മഞ്ഞ്, നാസ
ലണ്ടന്‍| vishnu| Last Modified ചൊവ്വ, 17 ഫെബ്രുവരി 2015 (15:28 IST)
2012 ല്‍ ബഹിരാകാശ ഗവേഷകര്‍ ചൊവ്വയ്ടെ അന്തരീക്ഷത്തില്‍ കണ്ടെത്തിയ മൂടല്‍മഞ്ഞിനേക്കുറിച്ച് വിശദീകരിക്കാനാകാതെ നാസയും ശാസ്ത്രലോകവും കുഴയുന്നു. ഗുരുത്വാകര്‍ഷണം കുറവായതിനാല്‍ അന്തരീക്ഷം നാമമാത്രമായ ചൊവ്വയില്‍ എങ്ങനെ മൂടല്‍മഞ്ഞ് ഉണ്ടായി എന്ന് യുക്തിപൂര്‍വമായ വിശദീകരണം ഇതുവരെ കണ്ടെത്താന്‍ നാസയ്ക്ക് കഴിഞ്ഞിട്ടില്ല.

നാസയുടെ ചൊവ്വയിലെ പര്യവേക്ഷണം വാഹനമായ ക്യൂരിയോസിറ്റി ഉപയോഗിച്ച് വിവര ശേഖരണം നടത്താന്‍ ശ്രമിച്ചു എങ്കിലും അതും ഫലവത്തായില്ല. 2012ല്‍ കണ്ട ഈ പ്രതിഭാസം 10 ദിവസങ്ങളോളം നീണ്ടു നിന്നു. എന്നാല്‍ അതിനിടയില്‍ എന്താണ് ഇതെന്ന് കണ്ടെത്താന്‍ നാസയ്ക്ക് കഴിഞ്ഞില്ല. ഇതിനായി ചൊവ്വയുടെ 1,000 കിലോമീറ്റര്‍ ചുറ്റളവിലുള്ള ചിത്രങ്ങളെടുത്താണു സമസ്യക്കു പരിഹാരം തേടാന്‍ ശാസ്‌ത്രലോകം ശ്രമിച്ചത്‌.

അതും നടന്നില്ല. കാര്‍ബണ്‍ ഡയോക്‌സൈഡും ജലവും ചേര്‍ന്നതാണു മഞ്ഞുപോലെ തോന്നിയതെന്നായിരുന്നു ആദ്യ വിശദീകരണം. എന്നാല്‍ ക്യൂരിയോസിറ്റി നല്‍കിയ വിവരം ഇതുമായി ഒത്തുപോകുന്നില്ല. ചൊവ്വയ്‌ക്ക്‌ അന്തരീക്ഷം പേരിനു മാത്രമായതിനാല്‍ മഞ്ഞിനോ മേഘത്തിനോ സാധ്യതയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇന്ത്യയുടെ മംഗള്‍യാന്‍ അടക്കമുള്ള പേടകങ്ങള്‍ ചൊവ്വയുടെ ഭ്രമണ പഥത്തിലുണ്ട്. എന്നാല്‍ ഇതേവരെ ഇതിനു പറ്റിയ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അതേസമയം വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ചൊവ്വയിലെ അന്യഗ്രഹ ജീവികളാകാം കാരണമെന്ന് കരുതുന്ന ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :