ചൊവ്വ വാസയോഗ്യമോ? പരീക്ഷണം വിജയം

ലണ്ടന്‍| VISHNU.NL| Last Modified വെള്ളി, 30 മെയ് 2014 (16:31 IST)
ഭാരതീയര്‍ക്ക് ഒരു അപശകുനമാണ് പല്‍പ്പോഴും വിവാഹ ആലോചനകള്‍ വരുമ്പോള്‍. എന്നാല്‍ പാശ്ചാത്യര്‍ക്ക് നിഗൂഡതകളുടെ കേന്ദ്രവും. ചുവന്ന ഗ്രഹം,ഭൂമി കഴിഞ്ഞാല്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യത ഉണ്ടെന്ന് കരുതപ്പെടുന്ന ഗ്രഹം.

ഇപ്പോള്‍ തന്നെ നിരവധി രാജ്യങ്ങളുടെ പര്യവേക്ഷണ വാഹനങ്ങള്‍ ചൊവ്വയുടെ ആകാശത്തും ഭൂമിയിലുമായുണ്ട്. ചൊവ്വയിലേക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പര്യവേക്ഷണം വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. അതിനിടെ അവിടെ മനുഷ്യ കോളനികള്‍ സ്ഥാപിക്കാനുള്ള മാര്‍സ് ഒന്ന് പദ്ധതി പുരോഗമിക്കുന്നു.

എന്നാലിതാ ചൊവ്വാ ജൈവ വാസയോഗ്യമെന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ഭൂമിയുടെ തുടക്കം മുതലേ ഉണ്ടെന്ന് കരുതുന്ന ഏതാനും സൂക്ഷ്മജീവികള്‍ക്ക് ചൊവ്വയിലെ സാഹചര്യത്തില്‍ നിലനില്‍ക്കാനാവുമെന്നാണ് ഒരുകൂട്ടം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കയിലെ അര്‍കന്‍സാസ് സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. ഏതായാലും ചൊവ്വാ യാത്രയ്ക്ക് തയ്യാറെടുക്കുന്നവരെ സംബന്ധിച്ച് ഇതൊരു ശുഭവാര്‍ത്തയാണ്. ചൊവ്വയുടെ ഉപരിതലത്തിലെ അവസ്ഥ ലബോറട്ടറിയില്‍ കൃത്രിമമായി നിര്‍മിച്ചായിരുന്നു പരീക്ഷണം. ഗ്രഹത്തിന്‍െറ ഉപരിതല താപനില മൈനസ് 90 ഡിഗ്രിമുതല്‍ 26 വരെ മാറിക്കൊണ്ടിരിക്കാം.

നിലവില്‍ ഏതെങ്കിലുമൊരു ജീവിക്ക് അവിടെ കഴിയാന്‍ സാധിക്കണമെങ്കില്‍, ഈ താപനിലയെ ഏതു സമയവും അതിജീവിക്കേണ്ടതുണ്ട്. ഇവര്‍ ഉപയോഗിച്ച സൂക്ഷ്മ ജീവികള്‍ ആ കാലാവസ്ഥയെ അതിജീവിച്ചതൊടെ ചൊവ്വാ വാസയോഗ്യമാണെന്ന് തെളിയുകയായിരുന്നു.

മെഥനോജെന്‍ വിഭാഗത്തില്‍പെട്ട സൂക്ഷ്മജീവികളെയാണ് സംഘം പരീക്ഷണത്തിനായി ഉപയോഗിച്ചത്. ചെറിയ താപനിലയില്‍ ജീവികളുടെ വളര്‍ച്ച കാര്യമായി നടന്നില്ളെങ്കിലും അവ അതിജീവിച്ചു. ഉയര്‍ന്ന താപനിലയില്‍ അവക്ക് കാര്യമായ മാറ്റം സംഭവിച്ചതുമില്ല. ഇതോടെയാണ് ഇത്തരം ജീവികള്‍ക്ക് ചൊവ്വയിലെ സാഹചര്യങ്ങളില്‍ ജീവിക്കാനാകുമെന്ന് തെളിയിക്കപ്പെട്ടത്.

സര്‍വകലാശാലയിലെ പ്രഫസര്‍ മൈക്കിള്‍ റബേക്ക ആണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. മേയ് 17ന് ബോസ്റ്റണില്‍ നടന്ന അമേരിക്കന്‍ സൊസൈറ്റി ഫോര്‍ മൈക്രോ ബയോളജി സമ്മേളനത്തില്‍ അവര്‍ ഇതു സംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചതോടെ സംഭവം ശാസ്ത്രലോകത്ത് ചര്‍ച്ചയായിക്കഴിഞ്ഞിരിക്കുന്നു.

ഭൂമിയില്‍ ജീവന്‍ ആവിര്‍ഭവിച്ചത് ചൊവ്വയില്‍നിന്നാണെന്ന ഒരു സിദ്ധാന്തം ശാസ്ത്രലോകത്ത് ശക്തിപ്പെട്ടു വരുന്നുണ്ട്. പാന്‍സ്പെര്‍മിയ സിദ്ധാന്തം എന്നാണ് ഇതറിയപ്പെടുന്നത്. ഈ സിദ്ധാന്തത്തിന്‍െറ ചുവടുപിടിച്ചാണ് തിമോത്തി കരാളിന്‍െറയും സംഘത്തിന്‍െറയും പഠനങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :