കുവൈറ്റ് സിറ്റി|
VISHNU.NL|
Last Modified ബുധന്‍, 21 മെയ് 2014 (15:28 IST)
നിറഞ്ഞു കത്തുന്ന സൂര്യനു കീഴില്‍ അടിസ്ഥാന സൌകര്യങ്ങളോ കുടിക്കാന്‍ ജലമോ ഇല്ലാതെ മാസങ്ങള്‍ ദുരിത ജീവിതം തള്ളി നീക്കിയവര്‍ ഒടുവില്‍ ഇന്ത്യന്‍ എംബസിയുടെ കനിവു മൂലം രക്ഷപ്പെട്ടു.
കുവൈത്ത് വിസയില്‍ കൊണ്ടുവന്ന് സ്പോണ്‍സര്‍ സൗദി മരുഭൂമില്‍ ഒട്ടകം മേയ്ക്കുന്ന ജോലിക്ക് നിയോഗിച്ചവരാണ് രക്ഷപ്പെട്ടത്.
ദുരിതത്തിലായ നാല് കാസര്‍കോട് സ്വദേശികളില്‍ ഇതുവരെ മൂന്നു പേര്‍ മത്രമാണ് രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയത്.
അവസാനമായി ബംഗാളം കക്കാട്ട് ഹൗസില്‍ എരിക്കുളം പുതിയകം ബാലന്‍െറ മകന്‍ പുതിയോടന്‍ വീട്ടില്‍ ഗിരീഷാണ് (33) ഹഫര്‍ അല്‍ ബാത്തിനടുത്ത മരുഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട് കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയത്.
പക്കം പച്ചിക്കാരന്‍ കുഞ്ഞിരാമന്‍െറ മകന്‍ സന്തോഷ് (38), നിലേശ്വരം എരിക്കുളം മുലൈപള്ളി പാലക്കില്‍ കുഞ്ഞമ്പുവിന്‍െറ മകന്‍ പുലിക്കോടന്‍ വീട്ടില്‍ സന്തോഷ് (33), ഉമേഷ് എന്നിവരാണ് ഹഫര്‍ മരുഭൂമിയില്‍ കുടുങ്ങിയ മറ്റുമലയാളികള്‍.
ഇതില്‍ സന്തോഷ്, ഉമേഷ് എന്നിവര്‍ നേരത്തേ രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. കഴിഞ്ഞദിവസം സ്പോണ്‍സര്‍ മരുഭൂമിയില്‍ നിന്ന് കുവൈത്തിലേക്ക് കൊണ്ടുവന്ന ഗിരീഷ് അവിടെ നിന്ന് രക്ഷപ്പെട്ട് എംബസിയില്‍ അഭയം പ്രാപിക്കുകയായിരുന്നു.
2011 ജൂണിലാണ് ഇവര്‍ ഡ്രൈവര്‍ വിസയിലും കുക്ക് വിസയിലും കുവൈത്തിലത്തിയത്. എന്നാല്‍ ഇവരെ അവിടെ നിന്ന് സൗദിയിലെ മരുഭൂമിയിലേക്ക് എത്തിക്കുകയായിരുന്നു. ന്ന് മോചനം തേടി തങ്ങളുടെ വീട്ടുകാരുമായും സാമൂഹിക പ്രവര്‍ത്തകരുമായും ബന്ധപ്പെട്ടതോടെയാണ് ഇവരുടെ കഥ പുറംലോകം അറിഞ്ഞത്. ഹഫര്‍ അല്‍ ബാത്തിനും റഫയക്കും ഇടയില്‍ മരുഭൂമിയിലാണ് ഇവര്‍ ജോലിക്ക് നിയോഗിക്കപ്പെട്ടത്.
ഇതോടെ സംഭവത്തില്‍ ഇന്ത്യന്‍ എംബസി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയതോടെ സ്പോണ്‍സര്‍ ഗിരീഷിനെ കുവൈത്തിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ എംബസിയില്‍ അഭയം പ്രാപിക്കുകയും ചെയ്തു. കൂടെയുള്ളവര്‍ക്ക് രക്ഷപ്പെടാനായെങ്കിലും ഇപ്പോഴും മരുഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന പിവി സന്തോഷ് രക്ഷപ്പെടാനാവുമെന്ന പ്രതീക്ഷയിലാണ്.