രാഹുലിന്റെ പ്രൈമറി പരീക്ഷണം പൊളിഞ്ഞു

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 19 മെയ് 2014 (09:29 IST)
സ്ഥാനാര്‍ഥിനിര്‍ണയത്തിന് കോണ്‍ഗ്രസ്സില്‍ രാഹുല്‍ഗാന്ധി കൊണ്ടുവന്ന അമേരിക്കന്‍ ശൈലിയിലുള്ള പ്രൈമറി പരീക്ഷണം പൊളിഞ്ഞു. രാഹുല്‍ പാര്‍ട്ടിയില്‍ കൊണ്ടുവരാന്‍ ശ്രമിച്ച നിരവധി പദ്ധതികളില്‍ ഒന്നായിരുന്നു പ്രൈമറി സമ്പ്രദായം.

സ്വാധീനവും ശുപാര്‍ശയുമൊന്നുമില്ലാതെ കഴിവുള്ളവരെ സ്ഥാനാര്‍ഥിയാക്കാനാണ് പ്രൈമറി പരീക്ഷണമെന്നാണ് ഇത് ഏര്‍പ്പെടുത്തിയപ്പോള്‍ രാഹുല്‍സംഘം അവകാശപ്പെട്ടത്.
15 സ്ഥാനാര്‍ഥികളെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവഴി കോണ്‍ഗ്രസ് കണ്ടെത്തിയത്.

പാര്‍ട്ടിയുടെ മാധ്യമവിഭാഗം തലവന്‍ അജയ് മാക്കന്‍, മുന്‍ ഡല്‍ഹി പി.സി.സി. അധ്യക്ഷന്‍ ജയപ്രകാശ് അഗര്‍വാള്‍, രാഹുല്‍ ബ്രിഗേഡില്‍ ഉള്‍പ്പെടുന്ന മീനാക്ഷി നടരാജന്‍ തുടങ്ങി പ്രൈമറികളില്‍ക്കൂടി സ്ഥാനാര്‍ഥികളായ മിക്കവരും വന്‍തോല്‍വി എറ്റുവാങ്ങി. പശ്ചിമബംഗാളില്‍ പ്രമുഖ നേതാവ് സോമന്‍ മിത്ര നാലാംസ്ഥാനത്തായി.

പ്രൈമറികള്‍, പാര്‍ട്ടി പദവികളില്‍ നിശ്ചിത സമയപരിധി, ഗ്രേഡിങ് തുടങ്ങി രാഹുല്‍ കൊണ്ടുവന്ന പല നടപടികളും അപ്രായോഗികവും ഭാവനാധിഷ്ഠിതവുമായിരുന്നുവെന്ന് പല മുതിര്‍ന്ന നേതാക്കളും കുറ്റപ്പെടുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :