അശ്ലീല സൈറ്റുകള്‍ കാണുന്നത്‌ കുടുംബജീവിതത്തെ തകര്‍ക്കും

ന്യൂയോര്‍ക്ക്| Last Modified ചൊവ്വ, 13 മെയ് 2014 (15:29 IST)
അശ്ലീല സൈറ്റുകള്‍ കാണുന്നത്‌ കുടുംബജീവിതത്തെ താറുമാറാക്കാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍. അമേരിക്കന്‍ സൈക്കോളജിക്കല്‍ സംഘടനയായ സൈക്കോളജി ഒഫ്‌ പോപുലര്‍ മീഡിയ കള്‍ച്ചറിലാണ്‌ പഠനം പ്രസിദ്ധീകരിച്ചത്‌.

551 ദമ്പതികള്‍ക്കിടയിലാണ്‌ ഗവേഷകര്‍ പഠനം നടത്തിയത്‌. നിങ്ങള്‍ അശ്ലീല സിനിമകള്‍ കാണാറുണ്ടോ? നിങ്ങളുടെ പങ്കാളിയല്ലാതെ മറ്റൊരു വ്യക്‌തിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനെക്കുറിച്ചുള്ള അഭിപ്രായം? തുടങ്ങിയ ചോദ്യങ്ങളും സര്‍വേയില്‍ ദമ്പതികളോട്‌ ചോദിച്ചിരുന്നു.

മറുപടികളില്‍ നിന്നും കിട്ടിയ ഉത്തരങ്ങള്‍ വിലയിരുത്തിയാണ് പഠനം തയ്യാറാക്കിയത്.
വിവാഹേതര ബന്ധങ്ങളില്‍ താല്‍പര്യം വളര്‍ത്താന്‍ ഒരു പരിധിവരെ അശ്ലീല സൈറ്റുകള്‍ക്കാകും. ഇത്തരം സൈറ്റുകള്‍ കാണുന്നതുകൊണ്ട്‌ പുരുഷനോ സ്‌ത്രീയ്ക്കോ മറ്റു ബന്ധങ്ങളിലേക്ക്‌ ചായ്‌വുണ്ടാകുമെന്നും പഠനം സൂചിപ്പിക്കുന്നു.

ഡിവോഴ്സിലേക്ക്‌ വരെ ദമ്പതികളെ നയിക്കാന്‍ അശ്ലീല സൈറ്റുകള്‍ക്കാകുമെന്ന്‌ പഠനം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :