ഇനി ചൊവ്വയില്‍ ചെന്ന് രാപാര്‍ക്കാം... ചൊവ്വയെ ഭൂമിയാക്കാന്‍ അമേരിക്കന്‍ പദ്ധതി!

വിർജീനിയ| VISHNU N L| Last Modified ശനി, 27 ജൂണ്‍ 2015 (12:48 IST)
ചൊവ്വയുടെ അന്തരീക്ഷം ഭൂമിയുടേതുപോലെയാക്കാന്‍ അമേരിക്കന്‍ പദ്ധതി. യുഎസിന്റെ ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട്സ് ഏജൻസി (ഡാർപ)യാണ് ചൊവ്വയെ ഭൂമിയുടെ രണ്ടാം പതിപ്പാകാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും, മീതേനുമാണ് കൂടുതലായുള്ളത്. ഓക്സിജന്റെ അളവ് നാമമാതമായി മത്രമേ ഉള്ളു. ഇതിനു പകരം അന്തരീക്ഷത്തില്‍ ഓക്സിജന്റെയും നൈട്രജന്റെയും അളവ് കൂട്ടുന്നതിനായി ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് അണുജീവികളെ കടത്തിവിടാനാണ് ഡാര്‍പ നീക്കം തുടങ്ങിയിരിക്കുന്നത്.

തിങ്കളാഴ്ച വിർജീനിയയിൽ നടന്ന ബയോടെക്ക് കോൺഫെറൻസിലാണ് ഈ വിവരം ഡാർപയുടെ ബയോളജിക്കൽ ടെക്നോളജീസ് ഓഫിസ് ഡപ്യൂട്ടി ഡയറക്ടർ അലിസിയ ജാക്സൺ അറിയിച്ചത്. ഭൂമിയിലെ എല്ലാ വിഭാഗത്തിലുമുള്ള ജനിതകമാറ്റം വരുത്തിയ അണുജീവികളേയാകും ചൊവ്വയില്‍ എത്തിക്കുക. അതിന് ആവശ്യമായ ടൂൾകിറ്റ് കൈവശമുണ്ടെന്നു അലിസിയ ജാക്സൺ അറിയിച്ചു. എന്നാൽ ഉടനെയെങ്ങും ഈ സാങ്കേതിക വിദ്യ പ്രാബല്യത്തിൽ വരികയില്ല. പലകാര്യങ്ങളും ഡാർപ പുറത്തുവിട്ടിട്ടില്ലെങ്കിലും അന്യഗ്രഹങ്ങൾ ഇങ്ങനെ ഉപയോഗപ്പെടുത്താനുള്ള വിദൂര സാധ്യതയാണ് ഇതിലൂടെ തുറന്നുവരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :