ഭൂമിയുടെ കാന്തിക മണ്ഡലം ക്ഷയിക്കുന്നു, ഭൂമി ജീവനില്ലത്ത ഗ്രഹമായി മാറും

ഗയാന| VISHNU N L| Last Updated: ചൊവ്വ, 23 ജൂണ്‍ 2015 (15:31 IST)
ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ബലം അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി കണ്ടെത്തി. സ്ഥിതി അതീവ ഗുരുതരമാണെന്നും ഭാവി തലമുറകള്‍ ഭൂമിയില്‍ അതിജീവിക്കുമോ എന്നത് സംശയമാണെന്നും യുറോപ്യന്‍ സ്പേസ് ഏജന്‍സി പറയുന്നു.

യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ സ്വാം സാറ്റലൈറ്റാണ് ഇതുസംബന്ധിച്ച കണ്ടെത്തലുകൾ നടത്തി ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഭൂമിയുടെ കാന്തിക മണ്ഡലം സാവധാനം ക്ഷയിക്കുകയാണെന്നും ഇതിലൂടെ ആപത്കരമായ സൗരക്കാറ്റുകൾ ഇവിടുത്തെ അന്തരീക്ഷത്തെ ക്ഷയിപ്പിക്കുമെന്നുമാണ് സ്വാം മിഷൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സൂര്യനിൽ നിന്നുമുള്ള ആപത്കരമായ കിരണങ്ങളെ തടഞ്ഞ് നിർത്തി ഭൂമിയിലെ ജീവജാലങ്ങളെയും അപകടത്തിൽ നിന്നും സംരക്ഷിക്കുന്നത് ഭൂമിയെ പൊതിഞ്ഞ് നിലകൊള്ളുന്ന കാന്തികവലയമാണ്. എന്നാല്‍ സൂര്യനില്‍ നിന്നുണ്ടാകുന്ന സൌരകാറ്റിന്റെ ശക്തി കൂടുന്നതനുസരിച്ച് കാന്തിക മണ്ഡലത്തിന്റെ ശക്തി ക്ഷയിക്കുന്നുമുണ്ട്. ഭൂമിയുടെ കോർ, ക്രസ്റ്റ്, മാൻഡിൽ, സമുദ്രങ്ങൾ, അയണോസ്ഫിയർ, മാഗ്‌നെറ്റോസ്ഫിയർ എന്നിവിടങ്ങളിൽ നിന്നുള്ള മാഗ്‌നെററിക് സിഗ്‌നലുകളെ നിരീക്ഷച്ചതിനു ശേഷമാണ് സ്വാം മിഷന്‍ ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

സ്വാം മിഷനിൽ മൂന്ന് സാറ്റലൈറ്റുകളാണ് ഉൾപ്പെടുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി ഇവ ഭൂമിയെ നിരീക്ഷിക്കുകയായിരുന്നു. ഉപഗ്രഹങ്ങള്‍ ബ്നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണെങ്കില്‍ സൌരവാതങ്ങള്‍ ഭീമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന കാലം അതി വിദൂരമല്ല. അങ്ങനെ സംഭവിച്ചാല്‍ ഭൂമിയുടെ അന്തരീക്ഷത്തിന്റെ കട്ടി കുറയുന്നതിനും ജീവജാലങ്ങളുടെ നാശത്തിനും കാരണമാകും. സൂര്യനില്‍ നിന്നുള്ള മാരകമായ കിരണങ്ങള്‍ ഭീമിയില്‍ എത്തിച്ചേരുകയും ചെയ്യും. അതായത് ഭൂമിയിലെ വരുംതലമുറ ഇവിടെ അതിജീവിക്കുമോയെന്ന കാര്യത്തിൽ പോലും വലിയ ഉറപ്പൊന്നുമില്ലെന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :