അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ ടെലികോം കമ്പനികളിൽ ജിയോ രണ്ടാം സ്ഥാനത്ത്
- സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപം കള്ളപ്പണമാണെന്ന് പറയാനാകില്ല; പീയുഷ് ഗോയൽ
- ആഷിഖ് അബുവിന്റെ പരസ്യ പ്രസ്ഥാവനയോട് യോജിപ്പില്ല; ഫെഫ്ക അവൾക്കൊപ്പമെന്ന് ബി ഉണ്ണികൃഷണൻ
- ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതിനെ അനുകൂലിച്ച സംഭവത്തിൽ മുകേഷിനോടും ഗണേഷിനോടും സി പി എം വിശദിക്കരണം തേടില്ല
- യു ജി സി നിർത്തലാക്കാനുള്ള ബി ജെ പിയുടെ നീക്കം കാവിവൽകരണത്തിന്റെ ഭാഗം, മറ്റൊരു ലക്ഷ്യം വാണിജ്യവൽക്കരണവും: മുഖ്യമന്ത്രി
ഗുരുതര അപസ്മാരത്തിന് കഞ്ചാവിൽ നിന്നും മരുന്ന്
കഞ്ചാവിൽ നിന്നും മരുന്ന് കണ്ടെത്തി അമേരിക്ക. കുട്ടികളിൽ കണ്ടുവരുന്ന ഗുരുതര അപസ്മാര രോഗത്തിനാണ് കഞ്ചാവിൽ നിന്നും മരുന്ന് കണ്ടെത്തിയിരുക്കുന്നത്. എപിഡയോലെക്‌സിൻ എന്നാണ് മരുന്നിന് കമ്പനി പേരു നൽകിയിരിക്കുന്നത്. മരുന്നിന് അമേരിക്ക അംഗീകാരം നൽകി.
45,000 കുട്ടികളാണ് മരുന്നില്ലാത്തതിനാൽ ആസുഖം കാരണം ബുദ്ധിമുട്ടിയിരുന്നത്. മരുന്ന് കണ്ടെത്തിയതോടെ ഇതിന് പരിഹാരം കാണാനാകും. ടി എച്ച് സി വളരെ കുറഞ്ഞ അളവിൽ മാത്രം അടങ്ങിയിട്ടുള്ളു എന്നതിനാൽ ഇത് ലഹരി ഉണ്ടാക്കില്ല. അതിനാൽ മരുന്ന് സുരക്ഷിതമാണെന്ന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം വ്യക്തമാക്കി.
500 രോഗികളിൽ മരുന്ന് ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. കഞ്ചാവിനല്ല മറിച്ച് കഞ്ചാവിൽ നിന്നും ഉത്പാതിപ്പിക്കുന്ന മരുന്നിനു മാത്രമാണ് അംഗീകാരം നൽകുന്നത് എന്ന് എഫ്.ഡി.എ കമ്മീഷ്ണര്‍ സ്‌കോട്ട് ഗോട്‍ലിയെബ് വ്യക്തമാക്കി.