സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപം കള്ളപ്പണമാണെന്ന് പറയാനാകില്ല; പീയുഷ് ഗോയൽ

Sumeesh| Last Modified വെള്ളി, 29 ജൂണ്‍ 2018 (15:54 IST)
സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപങ്ങൾ കള്ളപ്പണമാണോ എന്ന് പറയാനാകില്ലെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. ബാങ്കിൽ ഇന്ത്യക്കാർ നടത്തിയ പണമിടപാടിന്റെ വിശദാംശങ്ങൾ ഈ സാമ്പത്തിക വർഷാവസാനത്തോടെ സർക്കാരിന് ലഭിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പീയുഷ് ഗോയൽ വ്യക്തമാക്കി.

2018 ജനുവരിയിൽ സ്വിറ്റ്സർലൻ‌ഡുമായി ഒപ്പുവച്ച കരാറിൽ ഓരോ സാമ്പത്തിക വർഷാവസാനവും കള്ളപ്പണവുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും കൈമാറണം എന്ന് വ്യവസ്ഥയുണ്ട്. ആരെങ്കിലും അനധികൃതമായി ഇടപാടുകൾ നടത്തി എന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപത്തില്‍ 50 ശതമാനം വര്‍ധനയുണ്ടൊയതായി സെന്‍ട്രല്‍ യുറോപ്യന്‍ നാഷന്‍ തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. അതേസമയം കുറ്റം തെളിയിക്കപ്പെട്ടാൽ ഏതു തരത്തിലുള്ള നടപടിയാകും സ്വീകരിക്കുക എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകിയിട്ടില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :