പ്രകൃതി വിരുദ്ധ പീഡനം: ആര്‍‌ച്ച്‌ ബിഷപ്പിനെ മാര്‍പാപ്പ തെറിപ്പിച്ചു

വത്തിക്കാന്‍| Last Modified ശനി, 28 ജൂണ്‍ 2014 (09:00 IST)
കരീബിയയില്‍ നിരവധി കൗമാരപ്രായക്കാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുന്‍ വത്തിക്കാന്‍ അംബാസഡര്‍ കൂടിയായ ആര്‍ച്ച് ബിഷപ്പ് ജോസഫ് വെസലോവ്സ്കിയുടെ വൈദികപട്ടം ഫ്രാന്‍സിസ് മാര്‍പാപ്പ റദ്ദാക്കി. ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലെ മാര്‍പാപ്പയുടെ നുണ്‍ഷ്യോയായിരുന്നു വെസലോവ്സ്കി.

സഭയിലെ ഇത്രയും ഉന്നതനായ ഒരാള്‍ക്കെതിരേ ഇത്ര കഠിനമായ നടപടി ആദ്യമാണ്. എന്നാല്‍ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ വെളിപ്പെടുത്തിയില്ല.

വത്തിക്കാന്‍ പൗരനായ അദ്ദേഹത്തെ വത്തിക്കാന്‍ ട്രൈബ്യൂണല്‍ വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാല്‍ ജയില്‍ശിക്ഷ ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :