കാണാ‍തായ അഞ്ച് വയസ്സുകാരനെ വെട്ടിനുറുക്കിയ നിലയില്‍

മംഗലാപുരം| WEBDUNIA|
PRO
PRO
വീട്ടില്‍ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഉടുപ്പി കാപ്പു പടുബെല്ലെ പാമ്പൂര്‍ ധര്‍മാവതി കോളനിയിലെ നാഗരാജ്-ആശ ദമ്പതികളുടെ മകന്‍ നവീന്‍(5) ആണ് കൊല്ലപ്പെട്ടത്.

ഫെബ്രുവരി 23ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡത്തിന് വിധേയമാക്കിയ ശേഷമാണ് കൊലപ്പെടുത്തിയത് എന്നാണ് സൂചന. വീടിന് സമീപത്തെ കാട്ടില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.

വസ്ത്രങ്ങള്‍ ആണ് കുട്ടിയെ തിരിച്ചറിയാന്‍ സഹായകമായത്. പൊലീസ് അന്വേഷണം തുടങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :