പ്രാണികളെ കൊല്ലാൻ സ്ഫോടനം, പിന്നീട് സംഭവിച്ചത് ഇങ്ങനെ, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 26 ഒക്‌ടോബര്‍ 2019 (17:29 IST)
ചെറുപ്രാണികളെ അകറ്റാൻ ഒരാൾ നടത്തിയ സാഹസമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകന്നത്. എലിയെ പേടിച്ച് ഇല്ലം ചുടുക എന്നതൊക്കെ പഴഞ്ചനായിരിക്കുന്നു പ്രാണികളെ പേടിച്ച് സ്ഫോടനം നടത്തുക എന്ന് പറയാം. പ്രാണികളെ കൊല്ലാൻ ഗാർഡനിൽ ഒരു സ്ഫോടനം തന്നെ നടത്തി ബ്രസീലുകാരനായ ഷിമിറ്റ്സ്.

ഷിമിറ്റ്‌സിന്റെ ഭാര്യക്ക് പ്രാണികളെ ഭയമാണ്. ഗാർഡനിൽ മണ്ണിനടിയിലെ പ്രാണികളുടെ താവളം തകർക്കണം എന്ന് ഭാര്യയുടെ പറഞ്ഞതോടെയാണ് എല്ലാ പ്രാണികളെയും ഒറ്റയടിക്ക് കൊല്ലാൻ ഷിമിറ്റ്സ് പദ്ധതി തയ്യാറാക്കിയത്. പ്രാണികളുടെ കൂട്ടിലേക്ക് ആദ്യം ഗ്യാസോലിൻ ഒഴിച്ചു പിന്നീട് അതിലേക്ക് തീപ്പെട്ടി ഉരച്ചിട്ടു. ഷിമിറ്റ് പ്രതിക്ഷിക്കാത്ത അത്ര ശക്തിയിലാണ് സ്ഫോടനം ഉണ്ടായത്.

ഗാർഡനിലെ മണ്ണ് വലിയ ശക്തിയോടെ മുകളിലേക്ക് ഉയരുകയായിരുന്നു. സ്ഫോടനം കണ്ട് ഇവരുടെ വളർത്തുനായ പേടിച്ച് ഓടുന്നതും ഗാർഡനിൽ ഉണ്ടായിരുന്ന ചെറിയ മേഷ ഉയർന്നു പൊങ്ങുന്നതും വീഡിയോയിൽ കാണാം. എന്നാൽ രസകരമായ സംഗതി ഇത്രവലിയ സ്ഫോടനം ഉണ്ടായിട്ടും പ്രാണികളെ അകറ്റാനായില്ല എന്നതാണ്. ഇവരുടെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :