വിവാഹം കഴിക്കാൻ വിസമ്മതിച്ച കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് പെൺകുട്ടി

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 26 ഒക്‌ടോബര്‍ 2019 (13:06 IST)
അലിഗഡ്: വിവാഹം കഴിക്കാൻ വിസ്മ്മതിച്ചതിനെ തുടർന്ന് കാമുകന്റെ മുഖത്ത് ആസിടൊഴിച്ച് 19കാരി. അലിഗഡിലെ ജീവൻഗഡിലാണ് സംഭവം ഉണ്ടായത്. യുവാവിന്റെ വീടിനരികിലെത്തി ആസൂത്രിതമായാണ് പൺകു‌ട്ടി ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിൽ യുവാവിന്റെ മാതാവ് നൽകിയ പരാതിയിൽ പൊലീസ് പെൺകുട്ടിക്കെതിരെ കേസെടുത്തു.

തന്റെ മകനും പെൺകുട്ടിയും പ്രണയത്തിലായിരുന്നു എന്ന് യുവാവിന്റെ അമ്മ പരതിയിൽ സമ്മതിക്കുന്നുണ്ട്. 'എന്നാൽ ഇരുവരും തമ്മിൽ ഒരു മാസത്തല്ലമായി സംസാരിച്ചിരുന്നില്ല. തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി മകനെ നിരന്തരം വിളിക്കാറുണ്ടായിരുന്നു. സംഭവ ദിവസവും പെൺകുട്ടി വിളിച്ചിരുന്നു. എന്നാൽ മകൻ ഫൊൻ ഫോൻ എടുത്തിരുന്നില്ല ഇതോടെ വീടിന്റെ സമീപത്തെ കടയുടെ മുന്നിൽ വച്ച് പെൺകുട്ടി മകന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു എന്ന് യുവാവിന്റെ അമ്മ നൽകിയ പരാതിയിൽ പറയുന്നു.

എന്നാൽ യുവവിന്റെ കൈവശമുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ആസിഡ് ആക്രമണം നടത്തിയത് എന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. ആക്രമണത്തിൽ യുവാവിന്റെ കണ്ണിന് സാരമായ പരിക്കേറ്റിട്ടുണ്ട്
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :