ഓസ്‌ട്രേലിയയിലെ ക്വിന്‍സ്ലാന്‍ഡ് സര്‍വ്വകലാശാല ഇനി മലയാളി ചാന്‍സലര്‍ ഭരിക്കും

മലയാളിയായ പീറ്റർ വർഗീസ് ക്വീൻസ്ലാൻഡ് സർവകലാശാല ചാൻസലർ ആയി സ്ഥാനമേറ്റു

priyanka| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (12:44 IST)
വിദേശ വാണിജ്യ കാര്യ സെക്രട്ടറി ആയിരുന്ന പീറ്റര്‍ വര്‍ഗീസ് ഓസ്‌ട്രേലിയയിലെ ക്വിന്‍സ്ലാന്‍ഡ് സര്‍വ്വകലാശാല ചാന്‍സലറായി ചുമതലയേറ്റു. വിദേശ വാണിജ്യകാര്യ സെക്രട്ടറി പദവിയില്‍ നിന്നും ഇക്കഴിഞ്ഞ ജൂലൈയിലാണ് പീറ്റര്‍ വര്‍ഗീസ് സ്ഥാനമൊഴിഞ്ഞത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാരില്‍ ഏറ്റവും ഉന്നത സ്ഥാനത്തെത്തിയ മലയാളിയാണ് പീറ്റര്‍ വര്‍ഗീസ്.

ഓസ്‌ട്രേലിയയില്‍ പൊതുഭരണ രംഗത്തെ ഏറ്റവും ഉന്നതമായ പദവികളില്‍ ഒന്നായ വിദേശ വാണിജ്യകാര്യ സെക്രട്ടറി സ്ഥാനം 2012 ഡിസംബര്‍ മുതല്‍ വഹിച്ചിരുന്നത് പീറ്റര്‍ വര്‍ഗീസാണ്. ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാല ചാന്‍സലര്‍ ആയി നിയമനം ലഭിച്ചതോടെയാണ് സര്‍ക്കാര്‍ പദവിയില്‍ നിന്നും രാജിവച്ചത്.

നേരത്തെ ഇന്ത്യയിലേക്കുള്ള ഓസ്‌ട്രേലിയന്‍ ഹൈകമ്മിഷണര്‍ ആയിരുന്നു പീറ്റര്‍ വര്‍ഗീസ്. മല്ലപ്പള്ളിയിലെ നൂഴുമുറി കുടുംബാംഗമായ അദ്ദേഹം,
1964 ല്‍ കുടുംബത്തോടൊപ്പം വൈറ്റ് ഓസ്‌ട്രേലിയന്‍ പോളിസി സമയത്താണ്
ഓസ്‌ട്രേലിയയില്‍ എത്തിയത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാരില്‍ ഏറ്റവും ഉന്നത സ്ഥാനത്തെത്തിയ മലയാളിയാണ് പീറ്റര്‍ വര്‍ഗീസ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :