മലയാളികള്‍ കൂട്ടത്തോടെ ഐഎസിലേക്കെന്ന പ്രചാരണം തെറ്റെന്ന് അന്വേഷണ സംഘം

ഒറ്റപ്പെട്ട കേസുകളില്‍ ആരെങ്കിലും ഭീകര സംഘടനകളുമായി ബന്ധപ്പെട്ടിരിക്കാനുള്ള സാധ്യത കുറ്റാന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നുമില്ല.

കൊച്ചി| priyanka| Last Modified ബുധന്‍, 13 ജൂലൈ 2016 (08:23 IST)
രാജ്യാന്തര ഭീകര സംഘടനയായ ഐഎസിലേക്ക് മലയാളി യുവാക്കള്‍ കൂട്ടത്തോടെ ചേര്‍ന്നതായുള്ള പ്രചാരണം വസ്തുതാപരമല്ലെന്നാണ് അന്വേഷണ സംഘങ്ങളുടെ പ്രാഥമിക നിഗമനം. ഒറ്റപ്പെട്ട കേസുകളില്‍ ആരെങ്കിലും ഭീകര സംഘടനകളുമായി ബന്ധപ്പെട്ടിരിക്കാനുള്ള സാധ്യത കുറ്റാന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നുമില്ല.

കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുടെ ഭാഗമായിരുന്ന ചില യുവാക്കള്‍ മതം മാറി വിദേശരാജ്യത്തേക്കു കടന്നിട്ടുണ്ട്. ഇവരില്‍ ചിലര്‍ ക്വട്ടേഷന്‍ ഗുണ്ടായിസം മാതൃകയില്‍ ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. കാണാതെ പോയവരെ തിരികെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു സമീപകാലത്തു കേരളാ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട ഹേബിയസ് കോര്‍പ്പസ് കേസുകളുടെ വിശദാംശങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ശേഖരിക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക സംഘമാണു കേരളാ പോലീസിന്റെ സഹായത്തോടെ സംസ്ഥാനത്തു വിവര ശേഖരണം നടത്തുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :