മസ്‌കറ്റ്|
priyanka|
Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (15:45 IST)
സൗദി അറേബ്യയിലും കുവൈറ്റിലും ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കുണ്ടായ തൊഴില്‍ പ്രതിസന്ധിയ്ക്ക് പിന്നാലെ ഒമാനിലും തൊഴില്‍ പ്രതിസന്ധി രൂക്ഷം. സര്‍ക്കാര്‍ ആശുപത്രികളിലെ സ്വദേശികളല്ലാത്ത നഴ്‌സുമാരെ പിരിച്ചുവിടാനുള്ള നോട്ടീസ് നല്‍കി.
ഇന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കേണ്ടെന്നാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പിരിച്ച് വിടല്‍ എന്നാണ് വിശദീകരണം. നോട്ടീസില്‍ നല്‍കിയിരിക്കുന്ന 90 ദിവസത്തെ സാവകാശം ഇന്ന് അവസാനിക്കും. അടുത്ത എട്ട് ദിവസത്തിനുള്ളില്‍ ഇവിടെ നിന്ന് മടങ്ങണമെന്നാണ് നഴ്‌സുമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
നിതാഖാത് നടപ്പാക്കുന്നതിന്റെ ഭാഗമായി പതിനായിരത്തിലധികം ഇന്ത്യക്കാര്‍ക്കാണ് സൗദ്യ അറേബ്യയില്‍ ജോലി നഷ്ടമായത്. അതേസമയം ഗള്‍ഫിലെ തൊഴില്‍ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടാന്‍ നോര്‍ക്ക സെക്രട്ടറിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. എംബസി, മലയാശി സംഘടനകള്‍, എന്നിവയെ ഏകോപലിപ്പിച്ച്‌കൊണ്ട് വിദേശകാര്യ മന്താലയുവുമായി സഹകരിച്ച് അടിയന്തിര നടപടിയെടുക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.