നാട്ടിലേക്ക് തിരിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ഇന്ന് നാട്ടില്‍ പോകാനിരുന്ന മലയാളി യുവാവ് കുഴഞ്ഞു വീണുമരിച്ചു

ജിദ്ദ| priyanka| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (14:58 IST)
കുടുബത്തോടൊപ്പം നാട്ടിലേക്ക് തിരിക്കാനിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മഞ്ചേരി മുള്ളംപാറ സ്വദേശി അബ്ദുല്‍ മുനീര്‍ കല്ലായി(39) ആണ് ഞായറാഴ്ച രാവിലെ ഹൃദയാഘാതം മൂലം മരിച്ചത്. എട്ടു വര്‍ഷത്തോളമായി ജിദ്ദയില്‍ വെല്ലക്കമ്പനിയിലെ ജീവനക്കാരനായിരുന്നു മുനീര്‍. സന്ദര്‍ശക വിസയില്‍ ജിദ്ദയിലെത്തിയ ഭാര്യ സഫ്‌ലയ്ക്കും മക്കള്‍ റിഫയ്ക്കും റിദയ്ക്കും റയാനുമൊപ്പം തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ് മൃതദേഹം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :