കാണാതായ മലേഷ്യന്‍ വിമാനം ബംഗാള്‍ കടലിടുക്കില്‍ കണ്ടെത്തി

VISHNU N L| Last Modified വെള്ളി, 24 ഏപ്രില്‍ 2015 (13:39 IST)
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കാണാതായ എന്ന മലേഷ്യന്‍ വിമാനം ഇന്ത്യയ്ക്കും മലേഷ്യയ്ക്കുമിടയിലുള്ള ബംഗാള്‍ കടലിടുക്കില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വ്യോമയാന മേഖലയിലെ വിദഗ്ദനായ ആന്ദ്രേ മിലന് എന്ന ആളാണ് വിമാനം ഈ ഭാഗത്തുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. കാണാതായ വിമാനത്തിനായി നേരത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നാവികരടക്കമുള്ള സംഘം വിമാനം തകര്‍ന്ന് വീഴാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.

അതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ആന്ദ്രെ മിലന്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇയാള്‍ പറയുന്ന പ്രദേശത്തേക്ക് ഇതുവരെ തിരച്ചില്‍ സംഘങ്ങള്‍ കാര്യമായി ശ്രദ്ധചെലുത്തിയിട്ടില്ല. ഇവിടെ തിരച്ചില്‍ നടത്തണമെന്നാണ് മിലന്‍ പറയുന്നത്. കൂടാതെ ഇവിടെ തിരച്ചില്‍ നടത്തുന്നതിനായി മിലന്‍ സഹായവും അഭ്യര്‍ത്ഥിക്കുന്നു.

കാണാതായ വിമാനം വിവിധ തരത്തില്‍ ഒരോരുത്തരേയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിമാനം കണ്ടെത്തുന്നതിനായി ഇവര്‍ മുന്നിട്ടിറങ്ങണമെന്നും മിലന്‍ പറയുന്നു. വിമാനം കാണാതായ സംഭവത്തിനു ശേഷം ഈ വിമാനത്തിനായി സ്വതന്ത്രമായി അന്വേഷണം നടത്തുന്ന ആളാണ് ആന്ദ്രെ മിലന്‍. ഏതായാലും മിലന്റെ റിപ്പോര്‍ട്ടുകളോട് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :