ആറ് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കുകൾ, ചൈനയിൽ ജനസംഖ്യ കുറയുന്നു

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 ജനുവരി 2023 (18:44 IST)
ചൈനയിൽ 69 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ രേഖപ്പെടുത്തി. ചൈനീസ് നാഷണൽ ബ്യൂറോ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ പ്രകാരം 141.8 കോടിയാണ് 2022ലെ ജനസംഖ്യ. 2021ലെ കണക്കിൽ നിന്ന് 8,50,000ത്തിൻ്റെ കുറവാണ് ജനസംഖ്യയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

2021ൽ 7.52 ആയിരുന്ന ജനനനിരക്ക് 2022ൽ 6.77 ആയി. 1976ന് ശേഷം ആദ്യമായി മരണനിരക്ക് ജനനനിരക്കിനെ മറികടന്നു. 2022ലെ കണക്കുകൾ പ്രകാരം 7.37 ആണ് ചൈനയിലെ മരണനിരക്ക്. ചൈനയിലെ ജനസംഖ്യാനിരക്ക് കുറയുന്നതിനാൽ വൈകാതെ തന്നെ ജനസംഖ്യയിൽ ചൈനയെ മറികടക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :