നാലു മോഷ്ടാക്കളുടെ കൈകള്‍ പരസ്യമായി വെട്ടി താലിബാന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 18 ജനുവരി 2023 (12:17 IST)
നാലു മോഷ്ടാക്കളുടെ കൈകള്‍ പരസ്യമായി വെട്ടി താലിബാന്‍. കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്റ്റേഡിയത്തിലാണ് ശിക്ഷാ നടപ്പിലാക്കിയത്. ടോളി ന്യൂസ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അതേസമയം സ്വവര്‍ഗരതിക്കാര്‍ക്ക് ചാട്ടവാറടി ശിഷ്യയും നടപ്പിലാക്കി. ചാട്ടവാറടി സമയത്ത് പ്രാദേശിക അധികാരികളും നിവാസികളും സന്നിഹിതരായിരുന്നു.

കുറ്റവാളികളെ 35 തവണ പ്രഹരിച്ചതായാണ് റിപ്പോര്‍ട്ട്. കാണ്ഡഹറിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ് മോഷനക്കുറ്റം ആരോപിച്ച് കാണികളുടെ മുന്നില്‍ വച്ച് നാലുപേരുടെ കൈകള്‍ വെട്ടി മാറ്റിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :