ദുബായില്‍ ഇന്ത്യക്കാരന് ഏഴരക്കോടി അടിച്ചു ! വിശ്വസിക്കാനാകാതെ ഗണേഷ് ഷിന്‍ഡെ

രേണുക വേണു| Last Modified വ്യാഴം, 15 ജൂലൈ 2021 (08:55 IST)

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പില്‍ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനെ. നേരത്തെയും ഇന്ത്യക്കാര്‍ക്ക് കോടികള്‍ സമ്മാനം ലഭിച്ചിരുന്നു. ഇന്നലെ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് പത്ത് ലക്ഷം ഡോളറാണ് സമ്മാനമായി അടിച്ചത്. ഏകദേശം 7.45 കോടിയിലധികം ഇന്ത്യന്‍ രൂപയാണ് ഇത്. 363-ാം സീരിസ് നറുക്കെടുപ്പില്‍ ബ്രസീലില്‍ ജോലി ചെയ്യുന്ന മുംബൈ താനെ സ്വദേശി ഗണേഷ് ഷിന്‍ഡെയെ തേടിയാണ് ഭാഗ്യമെത്തിയത്. 0207 എന്നതാണ് ഷിന്‍ഡെയെ സമ്മാനത്തിനു അര്‍ഹനാക്കിയ ടിക്കറ്റ് നമ്പര്‍. 36 വയസ്സുകാരനായ ഗണേഷ് ഇപ്പോള്‍ ബ്രസീലിലാണ്. നാവികനായി ജോലി ചെയ്യുന്ന ഗണേഷ് നിലവില്‍ അവധിയിലാണ്. ദുബായ് ഡ്യൂട്ടി ഫ്രീക്ക് ഗണേഷ് നന്ദി അറിയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :