കെ ആർ അനൂപ്|
Last Modified ശനി, 26 ഡിസംബര്‍ 2020 (17:16 IST)
'ഹലാൽ ലവ് സ്റ്റോറി' എന്ന ചിത്രത്തിനുശേഷം സംവിധായകൻ
സക്കറിയ തിരക്കഥയെഴുതുന്ന പുതിയ ചിത്രം വരുന്നു. 'മോമോ ഇന്‍ ദുബായ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കുട്ടികൾക്ക് വേണ്ടിയാണെന്നും സംവിധായകൻ പറഞ്ഞു.
അനു സിത്താര, അജു വർഗീസ്, ഹരീഷ് കണാരന്‍, അനീഷ് ജി മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതനായ അമീന്‍ അസ്ലമാണ് സംവിധാനം. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. സക്കറിയ, പി ബി അനീഷ്, ഹാരിസ് നേശം എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുഹ്‌സിന്‍ പരാരിയുടെ വരികൾക്ക് ജാസി ഗിഫ്റ്റും ഗഫൂര്‍ എം ഖയൂമുമാണ് സംഗീതം ഒരുക്കുന്നത്.
ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ സംവിധായകൻ പങ്കുവെച്ചു. കുട്ടികൾ ആകർഷിക്കുന്ന മൾട്ടി കളറിലാണ് പോസ്റ്റർ.