അനുബന്ധ വാര്‍ത്തകള്‍
- 80 ലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റുമായി ബിഹാര്‍ സ്വദേശി പോലീസ് സ്റ്റേഷനിലെത്തി
- ദുബായിയില്‍ എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി
- 12 കോടിയുടെ പുതുവര്‍ഷ ബമ്പർ ടിക്കറ്റ് അടിച്ചത് തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്
- നെന്മാറയില് തുടര്‍ച്ചയായി ഭാഗ്യം വില്‍ക്കുന്നു
- 'ഹലാൽ ലവ് സ്റ്റോറി'ക്ക് ശേഷം സക്കറിയ; നായിക അനു സിത്താര
ദുബായ് ഡ്യൂട്ടിഫ്രീ ലോട്ടറിയില്‍ മലയാളിക്ക് ഏഴുകോടി സമ്മാനം
ദുബായ്: ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് പത്ത് ലക്ഷം യു.എസ് ഡോളര്‍ വില വരുന്ന ഏഴു കോടിയിലേറെ രൂപ സമ്മാനം ലഭിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദ് (35) ആണ് സമ്മാനത്തിന് അര്‍ഹനായത്.
കഴിഞ്ഞ ജനുവരി ഇരുപത്തിനാണ് ഓണ്‍ലൈന്‍ വഴി സൂരജ് 4645 നമ്പറുള്ള ടിക്കറ്റെടുത്തത്. കഴിഞ്ഞ ദിവസമാണ് നറുക്കെടുപ്പില്‍ വിജയിയായ വിവരം ഫേസ്ബുക്കിലൂടെ അറിഞ്ഞത്. ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ മുന്നൂറ്റി അമ്പതാമത്തെ വിജയായിയാണ് സൂരജ്. യു.എ ഇ യില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ബാങ്കില്‍ കസ്റ്റംസ് വിഭാഗത്തിലാണ് സൂരജ് ജോലി ചെയ്യുന്നത്.