ഗന്ധം പിടിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നത് കോവിഡ് 19 ലക്ഷണം, മുന്നറിയിപ്പുമായി ഫ്രഞ്ച് ശാസ്ത്രജ്ഞർ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 23 മാര്‍ച്ച് 2020 (12:40 IST)
ഗന്ധം പിടിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നത് കോവിഡ് 19ന്റെ ലക്ഷണമെന്ന് ഫ്രഞ്ച് ഗവേഷകർ. യുവാക്കളിലാണ് ഈ ലക്ഷണം പ്രധാനമായും കണ്ടുവരുന്നത് എന്നും ഗവേഷകർ പറയുന്നു. ഇത് രോഗത്തിന്റെ പുതിയ ലക്ഷണമാണ് എന്നും. ഈ പ്രതിഭാസത്തെ കുറിച്ച് നിരീക്ഷിച്ചുവരികയാണ് എന്നും ഫ്രഞ്ച് ഗവേഷകർ വ്യക്തമാക്കി.

മൂക്കടപ്പ് മൂക്കൊലിപ്പ് തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരിൽ പെട്ടന്ന് ഗന്ധം പിടിക്കാനുള്ള ശേഷി നഷ്ടമാകുന്നത് ന്റെ ഒരു ലക്ഷണമാണ് എന്നാണ് കരുതപ്പെടുന്നത്. ഇത് അപൂർവമായാണ് ഉണ്ടാകുന്നത് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. നാവിന്റെ രുചി നഷ്ടപ്പെടുന്നതും ഇതിലും അപൂർവമായ ഒരു ലക്ഷണമാണ് എന്നും ഗവേഷകർ പറയുന്നു.

ഇവ രണ്ടും അപൂർവമായി മാത്രമാണ് ഉണ്ടാകുന്നത്. സ്വയം നിരീക്ഷണത്തിൽ കഴിയാനായി കണക്കാക്കേണ്ട ലക്ഷണങ്ങളുടെ കൂട്ടത്തിൽ ഗന്ധം നഷ്ടപ്പെടുന്നതും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് ഡോക്ടർമാരിൽ ഒരു വിഭാഗത്തിനും ഇതേ അഭിപ്രായം ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :