'ആ ഇന്ത്യൻ താരമാണെന്റെ ഫേവറേറ്റ്, ക്ലീറ്റ് ഹിറ്റർ'; തുറന്നുവെളിപ്പെടുത്തി പാക് ഇതിഹാസം

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 22 മാര്‍ച്ച് 2020 (16:16 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ തന്റെ ഫേവറിറ്റ് താരമാരെന്ന് വെളിപ്പെടുത്തി പാകിസ്ഥാന്‍ ക്രിക്കറ്റ് ഇതിഹാസം ജാവേദ് മിയാന്‍ ദാദ്. അത് മറ്റാരുമല്ല ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി തന്നെ. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുന്‍ പാക് നായകന്‍ കൂടിയായിരുന്ന മിയാന്‍ ദാദ് ഇക്കാര്യത്തില്‍ മനസ് തുറന്നത്.

'വിരാട് എല്ലാത്തരം വിക്കറ്റുകളിലും കളിക്കാന്‍ മികവുള്ള താരമാണ്.‌ ബുദ്ധിമുട്ടിക്കുന്ന പിച്ചുകളില്‍ പോലും സെഞ്ചുറി നേടാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. അദ്ദേഹം ഫാസ്റ്റ് ബോളര്‍മാര്‍ക്കെതിരെയോ, ബൗണ്‍സുള്ള വിക്കറ്റുകളിലോ, സ്പിന്നര്‍മാര്‍ക്കെതിരെയോ നന്നായി കളിക്കില്ല എന്ന് പറയാന്‍ നമുക്ക്‌ സാധിക്കില്ല. കോഹ്ലി ഒരു ക്ലീന്‍ ഹിറ്ററാണ്. അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണാന്‍ തന്നെ എനിക്ക് വലിയ ഇഷ്ടമാണ് മിയാന്‍ ദാദ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :