കൊവിഡിനെ കീഴടക്കാം, നരേന്ദ്രമോദിയുടെ ഈ 9 നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക

പ്രധാനമന്ത്രി, നരേന്ദ്രമോദി, കൊവിഡ് 19, കോവിഡ് 19, കൊറോണ വൈറസ്, ജനതാ കര്‍ഫ്യൂ, PM, Narendra Modi, Janta Curfew, Covid 19, Coronavirus
സുബിന്‍ ജോഷി| Last Updated: ഞായര്‍, 22 മാര്‍ച്ച് 2020 (16:05 IST)
കൊവിഡ് വ്യാപനത്തില്‍ ലോകം നടുങ്ങിനില്‍ക്കെ ഈ ദുരന്തത്തില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗങ്ങളാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് പകര്‍ന്നുനല്‍കിയത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങളിലെ പ്രസക്‍തമായ ഒമ്പത് കാര്യങ്ങള്‍ ഇവയാണ്:

1. ഇന്ത്യയുടെ മുക്കും മൂലയും ജാഗ്രത പാലിക്കണം. ഏറ്റവും അത്യാവശ്യമെന്ന് തോന്നുമ്പോഴല്ലാതെ നിങ്ങളുടെ വീടുകളിൽ നിന്ന് പുറത്തുകടക്കുന്നത് ഒഴിവാക്കുക.

2. 60 വയസ്സിനു മുകളിലുള്ളവർ വീടുകൾക്കുള്ളിൽ തന്നെ തുടരുക.

3. ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ജനതാ കർഫ്യൂ കൃത്യമായി പാലിക്കുക.

4. ഇന്ത്യയെ ആരോഗ്യകരമായി നിലനിർത്താൻ (ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ, മുനിസിപ്പൽ സ്റ്റാഫ്, സായുധ സേന, എയർപോർട്ട് സ്റ്റാഫ് പോലുള്ളവർ) പരിശ്രമിക്കുന്നവര്‍ക്കെല്ലാം മാർച്ച് 22ന്, ജനത കർഫ്യൂവിന്റെ ദിവസം, വൈകുന്നേരം 5 മണിക്ക് അവരവരുടെ വീടുകളിൽ നിന്ന് നന്ദി പ്രകടിപ്പിക്കുക.

5. പതിവ് പരിശോധനയ്ക്കായി ആശുപത്രികളിൽ പോകുന്നത് ഒഴിവാക്കുക. നിര്‍ദ്ദേശിക്കപ്പെട്ട ശസ്ത്രക്രിയകള്‍ മാറ്റിവയ്‌ക്കാവുന്നതാണെങ്കില്‍ മാറ്റിവയ്‌ക്കുക.

6. സമ്പദ്‌വ്യവസ്ഥ ഉയർത്തുന്നതിനുള്ള മാർഗങ്ങൾ സമഗ്രമായി പരിശോധിക്കുന്നതിന് ധനമന്ത്രിയുടെ നേതൃത്വത്തിൽ COVID-19 സാമ്പത്തിക പ്രതികരണ ടാസ്‌ക് ഫോഴ്സിന്റെ രൂപീകരണം.

7. നിങ്ങളുടെ വീടുകളിൽ ജോലി ചെയ്യുന്നവരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും ഡ്രൈവർമാരുടെയും തോട്ടക്കാരുടെയും വേതനം കുറയ്ക്കരുത്.

8. പരിഭ്രാന്തരാകാതെയിരിക്കുക. ഇന്ത്യയ്ക്ക് ഇപ്പോള്‍ ആവശ്യത്തിനുള്ള ഭക്ഷണസാധനങ്ങളും റേഷനും ഉണ്ട്.

9. കിംവദന്തികളിൽ നിന്ന് അകന്നുനിൽക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :