മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ഷോപ്പിംഗ് മാളില്‍ വില്പനയ്ക്ക്

ലണ്ടന്‍| JOYS JOY| Last Modified തിങ്കള്‍, 13 ജൂലൈ 2015 (14:54 IST)
മൂന്നുമാസം പ്രായമുള്ള കുഞ്ഞ്
ഷോപ്പിംഗ് സെന്ററില്‍ വില്പനയ്ക്ക്.
28 വയസ്സുള്ള യുവാവാണ് മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമായി ഷോപ്പിംഗ് സെന്ററില്‍ എത്തിയത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് പൊലീസ് വന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മാഞ്ചെസ്റ്റര്‍ സിറ്റിയിലെ ബര്‍ടോണ്‍ ആര്‍കേഡില്‍ ആയിരുന്നു സംഭവം. ഷോപ്പിംഗ് സെന്ററിലെത്തിയ ഇയാള്‍ തനിക്ക് 1000 ബ്രിട്ടീഷ് പൌണ്ട് നല്‍കുന്ന ആര്‍ക്കും കുഞ്ഞിനെ വില്‍ക്കാന്‍ തയ്യാറായിരുന്നു.

കുഞ്ഞിനെ വില്‍ക്കാനായി യുവാവ് പലരെയും സമീപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടവരാണ് വിവരം പൊലീസില്‍ അറിയിച്ചത്. യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് കുഞ്ഞ് സുരക്ഷിതയാണെന്ന് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :