ചരിത്രം കുറിച്ച് സാനിയ; വിംബിള്‍ഡണില്‍ സാനിയ - ഹിംഗിസ് സഖ്യത്തിന് കിരീടം

ലണ്ടന്‍| JOYS JOY| Last Modified ഞായര്‍, 12 ജൂലൈ 2015 (09:27 IST)
വിംബിള്‍ഡണ്‍ ടെന്നീസില്‍ ചരിത്രം കുറിച്ച് സാനിയ മിര്‍സ. വിംബിള്‍ഡണ്‍ ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ - മാര്‍ട്ടിന ഹിംഗിസ് സഖ്യം കിരീടം സ്വന്തമാക്കി. സാനിയ മിര്‍സയുടെ ആദ്യ വിംബിള്‍ഡണ്‍ കിരീടമാണിത്.

ഞായറാഴ്ച പുലര്‍ച്ചെ നടന്ന വാശിയേറിയ മത്സരത്തില്‍ എലീന വെസ്നിന - എകാട്ടേറിന മാകാറോവ സഖ്യത്തെയാണ് ഇരുവരും തോല്‍പിച്ചത്. സ്കോര്‍: 5-7, 7-6, 7-5.

സ്വിസ് താരം മാര്‍ട്ടിന ഹിംഗിസിനൊപ്പം സാനിയ ഡബിള്‍സില്‍
ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ്. ഇത് രണ്ടാം തവണയാണ് സാനിയ വനിത ടെന്നീസ് ഗ്രാന്‍ഡ്‌സ്ലാം നേടുന്നത്.

ഇതിന് മുമ്പ് മൂന്നു തവണയും മിക്‌സഡ് ഡബിള്‍സിലായിരുന്നു സാനിയയുടെ കിരീട നേട്ടങ്ങള്‍. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (2009), ഫ്രഞ്ച് ഓപ്പണ്‍ (2012), യുഎസ് ഓപ്പണ്‍ (2014) എന്നിവയിലായിരുന്നു സാനിയ നേരത്തെ കിരീടം നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :