മകന് തൂക്കം കൂടി; മാതാപിതാക്കള അറസ്റ്റ് ചെയ്തു

ലണ്ടന്‍| jibin| Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (15:05 IST)
മകനെ ശ്രദ്ധിക്കാതിരുന്ന മാതാപിതാക്കളെ പൊലീസ് വെട്ടിലാക്കി. മകന്റെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാതിരുന്നതുമൂലം മകന്റെ ഭാരം 95 കിലോ കവിഞ്ഞതിനെത്തുടര്‍ന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.


കുട്ടിയുടെ പ്രായത്തിലുള്ളവരേക്കാള്‍ മുന്നിരട്ടി വലിപ്പമാണ് കുട്ടിക്കുള്ളതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അമിതഭാരം കാരണം കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രണ്ടു പ്രാവശ്യം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം, കുട്ടിയുടെ അമിതഭാരം പാരമ്പര്യമായി കിട്ടിയതെന്നാണ് മാതാപിതാക്കളുടെ വാദം.

താനും തന്റെ കുടുംബാംഗങ്ങളും തടിച്ച ശരീര പ്രകൃതിയുള്ളവരാണെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. അറസ്റ്റിലായ മാതാപിതാക്കള്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :