തിരുവനന്തപുരം|
Last Modified ഞായര്‍, 8 ജൂണ്‍ 2014 (13:42 IST)
വിദ്യാലയങ്ങളുടെ പരിസരത്ത് കുട്ടികള്‍ക്കു പാന്‍ മസാല, മദ്യം, ലഹരി മരുന്നുകള്‍, സിഗററ്റ് എന്നിവ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ നടത്തിയ റെയ്ഡില്‍ 14 പേര് കൂടി പിടിയിലായി.
വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന റെയ്ഡുകളില് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 19 കേസുകളും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം മാത്രം നടത്തിയത് 298 റെയ്ഡുകളാണെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.
ഇത്തരത്തില്‍ ഇതുവരെയായി സംസ്ഥാനത്തൊട്ടാകെ 5720 റെയ്ഡുകള്‍ നടത്തിയതില്‍ 866 പേര് അറസ്റ്റിലായിട്ടുണ്ട്. മൊത്തം
927 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വരും ദിവസങ്ങളിലും സംസ്ഥാനമൊട്ടുക്ക് ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.