കൊല്‍ക്കത്ത|
jibin|
Last Modified ശനി, 16 മെയ് 2015 (13:56 IST)
ഐപിഎല്‍ മത്സരത്തിനിടെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ വെടിക്കെട്ട് താരവും സൌത്ത് ആഫ്രിക്കയുടെ മധ്യനിര ബാറ്റ്‌സ്‌മാനുമായ ഡേവിഡ് മില്ലറുടെ സിക്‍സര്‍ മുഖത്ത് പതിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഡിയത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരന്‍റെ കാഴ്ച ശക്തി നഷ്ടമായി. സംഭവം ഞെട്ടിപ്പിക്കുന്ന ഒന്നാണെന്നും പൊലീസുകാരന്‍റെ കാഴ്ച നഷ്ടമായതില്‍ തനിക്ക് ദുഖമുണ്ടെന്നും മില്ലര്‍ ട്വീറ്റ് ചെയ്തു.
ഞായറാഴ്ച
ഈഡന്‍ ഗാര്‍ഡന്‍സില്‍
കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം നടന്നത്. ആന്‍ഡ്രു റസലിന്‍റെ പന്തില്‍ മില്ലര്‍ അടിച്ച പടുകൂറ്റന്‍ സിക്സര്‍ അലോക് എന്ന കോണ്‍സ്റ്റബിളിന്‍റെ ഇടതു കണ്ണില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അലോകിനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കാഴ്ച ശക്തി നഷ്ടമാകുകയായിരുന്നു.