സിംഹങ്ങളുടെ എണ്ണം വീണ്ടും കൂടി, കൂടുതലും പെണ്‍സിംഹങ്ങള്‍

അഹമ്മദാബാദ്| VISHNU N L| Last Modified ചൊവ്വ, 12 മെയ് 2015 (15:11 IST)
ലോകത്തില്‍ ഏഷ്യന്‍ സിംഹങ്ങളുടെ ഏക സംരക്ഷിത സ്ഥലമായ ഗുജറാത്തിലെ ഗീര്‍വനങ്ങളിലും പരിസരത്തും അവയുടെ എണ്ണം 27 ശതമാനം വര്‍ധിച്ച്
523 ആയി. സിംഹങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതില്‍ മേധാവിത്വം പെണ്‍ സിംഹങ്ങള്‍ക്കാണ്. 523 സിംഹങ്ങളില്‍ 201 പേരും സിംഹികളാണ്.
കുട്ടികള്‍ 213ഉം, സിംഹങ്ങള്‍ 109ഉം ആണ്. 1936-ല്‍ സെന്‍സസ് ആരംഭിച്ച ശേഷം ഏറ്റവുമധികം സിംഹങ്ങളെ കണ്ടെത്തുന്നത് ഇപ്പോഴാണ്.

2010-ല്‍ ആകെ 411 സിംഹങ്ങള്‍ ഉണ്ടായിരുന്നതില്‍ 97 ആണും 162 പെണ്ണും 152 കുട്ടികളും ഉണ്ടായിരുന്നു. പുരുഷന്‍മാരുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധനയുള്ളപ്പോള്‍ പെണ്‍വിഭാഗത്തില്‍ 24 ശതമാനമാണ് വര്‍ധന. മൂന്നുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളാകട്ടെ 40 ശതമാനംകണ്ട് കൂടി. ഗീര്‍ നാഷണല്‍ പാര്‍ക്ക് തന്നെയാണ് ഇത്തവണയും എണ്ണത്തില്‍ മുന്നില്‍-302. സമീപജില്ലകളായ അമ്രേലി, ഭാവ്‌നഗര്‍ എന്നിവിടങ്ങളിലും തീരദേശവനങ്ങളിലുമായി 125 ശതമാനം വര്‍ധനയുണ്ട്. ഗീര്‍വനങ്ങള്‍ക്ക് കൂടുതല്‍ സിംഹങ്ങളെ ഉള്‍ക്കൊള്ളാനാവാത്തതിനാല്‍ അവ പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നുവെന്ന് ഇത് തെളിയിക്കുന്നു.

രണ്ടായിരത്തോളം പേരാണ് മെയ് 2 മുതല്‍ 5 വരെ സിംഹങ്ങളെ എണ്ണിത്തിട്ടപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടത്. ജി.പി.എസ് സംവിധാനം ഉപയോഗിച്ചാണ് കടുവകളെ എണ്ണിത്തിട്ടപ്പെടുത്തുന്നത്. ഈ സംവിധാനം ഉപയോഗിച്ച സ്ഥലങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയാണ് സര്‍വ്വേ നടത്തുന്നത്. ആഫ്രിക്കന്‍കാടുകളില്‍ സിംഹങ്ങളുടെ എണ്ണം രണ്ട് ലക്ഷത്തില്‍നിന്ന് 30000 ആയി കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ വര്‍ഷംതോറും സിംഹങ്ങളുടെ എണ്ണം കൂടിവരികയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :