ജനീവ|
JOYS JOY|
Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (09:43 IST)
ലിബിയയില്‍ അഭയാര്‍ത്ഥി ബോട്ടു മുങ്ങി നൂറോളം ആളുകള്‍ മരിച്ചു. മെഡിറ്ററേനിയന്‍ കടലിന്റെ ലിബിയന്‍ തീരത്താണ് അപകടം ഉണ്ടായത്. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ലിബിയന്‍ തീരത്ത് രണ്ടിടങ്ങളിലായാണ് മൃതദേഹങ്ങള്‍ അടിഞ്ഞതെന്ന് സംഘടന പ്രസ്താവനയില്‍ അറിയിച്ചു. 85 മൃതദേഹങ്ങള്‍ ഒരു ഭാഗത്തും 10 മൃതദേഹങ്ങള്‍ തീരത്തിന്റെ വേറൊരു ഭാഗത്തുമാണ് അടിഞ്ഞത്.
ഈ വര്‍ഷം മധ്യധരണ്യാഴി കടക്കുന്നതിനിടെ 2,987 അഭയാര്‍ഥികള്‍ മരിച്ചതായാണ് സംഘടനയുടെ കണക്ക്. 5,57,899 അഭയാര്‍ഥികള്‍ ഇതുവഴി ഈ വര്‍ഷം യൂറോപ്പിലെത്തി.