ഗുവാഹത്തി|
VISHNU N L|
Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (07:35 IST)
അസമിലെ കാംരൂപ് ജില്ലയില്‍ ബോട്ട് നദിയില്‍ മുങ്ങി അമ്പതോളം പേരെ കാണാതായി. ബ്രഹ്‌മപുത്രയുടെ പോഷകനദിയായ കോലോഹി നദിയിലാണ് ബോട്ട് മുങ്ങിയത്. നൂറ് പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ മുന്നൂറോളം പേരുണ്ടായിരുന്നു. നദിയുടെ മധ്യത്തില്‍ വച്ച് എഞ്ചിന്‍ തകരാറാകുകയും തുടര്‍ന്ന് ഒരു പാലത്തിന്റെ പില്ലറില്‍ തട്ടി ബോട്ട് മറിയുകയുമായിരുന്നു.
ബോട്ടിലുണ്ടായിരുന്ന നിരവധി പേര്‍ നീന്തി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ബോട്ടില്‍ അനുവദനീയമായതിലും അധികം ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ചായിഗാവില്‍ ചാമ്പുപുരയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
കാണാതായവരുടെ എണ്ണം വര്‍ധിക്കാനിടയുണ്ടെന്നും ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ വിനോദ് കുമാര്‍ ശേഷന്‍ പറഞ്ഞു. ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.