എഫ്ബിഐ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു

ലോസ് ആഞ്ജലസ്| Last Modified ശനി, 15 നവം‌ബര്‍ 2014 (09:55 IST)
എഫ് ബി ഐ
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന് ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന തരത്തില്‍ അയച്ച കത്ത് പുറത്ത്. ന്യൂയോര്‍ക് ടൈംസ് മാഗസിനാണ് കത്ത് പുറത്തുവിട്ടത്. കത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ വിലക്ഷണ ജീവിയെന്ന് വിളിക്കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

എഫ് ബി ഐയുടെ മേധാവിയായ ജെ. എഡ്ഗാര്‍ ഹൂവര്‍ക്കു വേണ്ടി അദ്ദേഹത്തിന്‍െറ സഹായിയാണ് കിംഗിന് കത്തയച്ചത്.1964ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പയിരുന്നു മോശം പദപ്രയോഗങ്ങള്‍ നിറഞ്ഞ കത്ത് എഫ് ബി ഐ അയക്കുന്നത്. കറുത്തവരുടെ മോചനത്തിനായി നിരന്തരം നടത്തിവന്ന സമരങ്ങളില്‍ അമര്‍ഷം പൂണ്ടാണ് കത്ത് എഫ് ബി ഐ മേധാവി എഴുതിയതെന്നാണ് കരുതപ്പെടുന്നത്.

കത്തില്‍ കിംഗിന്‍െറ വിവാഹേതര ബന്ധത്തത്തെപ്പറ്റി ലോകമറിയുമെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നും ഭീഷണിപ്പെടുത്തുന്നു. കിംഗിന്‍െറ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയാണ് വിവാഹേതര ബന്ധത്തെപ്പറ്റി വിവരങ്ങള്‍ എഫ് ബി ഐ ശേഖരിച്ചത്.യേല്‍ യൂനിവേഴ്സിറ്റി ചരിത്രകാരന്‍ ബെവര്‍ ഗെയ്ജാണ് നാഷനല്‍ ആര്‍ക്കൈവില്‍ കത്ത് കണ്ടത്തിയത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :