കോഴ വിവാദത്തിലെ പാര്‍ട്ടി നിലപാടിനെതിരെ കാരാട്ടിന് വിഎസിന്റെ കത്ത്

തിരുവനന്തപുരം| Last Modified വെള്ളി, 14 നവം‌ബര്‍ 2014 (15:03 IST)
ബാര്‍ കോഴ വിവാദത്തില്‍ പാര്‍ട്ടി നിലപാടിനെതിരെ സി പി എം ജെനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് വി എസ് അച്ച്യുതാനന്ദന്‍ കത്തയച്ചു.

കത്തില്‍ ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന പാര്‍ട്ടിയുടെ നിലപാടില്‍ വ്യക്തതയില്ലെന്നും പാര്‍ട്ടിയുടെ ഏതെങ്കിലും ഘടകം ഇക്കാര്യം തീരുമാനിച്ചെങ്കില്‍ അറിയിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

നാടകം ജനം വിശ്വസിക്കില്ലെന്നും താജ് ഇടനാഴി കേസിലും മാറാട് കേസിലും സിബിഐക്ക് വിടാന്‍ സിപിഎം ആവശ്യപ്പെട്ടിരുന്നതായും കത്തില്‍ വി എസ് പറഞ്ഞു. ഇതുകൂടാതെ മുന്നണി വിട്ടവരെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കാത്ത പാര്‍ട്ടി നിലപാടിനേയും കുറ്റപ്പെടുത്തി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :