ഇസ്ലാമാബാദ്|
Last Modified വെള്ളി, 6 ജൂണ്‍ 2014 (19:21 IST)
പാക് ചാര സംഘടനയായ ഐ എസ് ഐയ്ക്കെതിരേ വാര്‍ത്ത സംപ്രേഷണം ചെയ്തതിന് പാകിസ്ഥാനിലെ പ്രമുഖ ടിവിചാനലായ ജിയോ ടിവിയുടെ ലൈസന്‍സ് റദ്ദാക്കി. ഒരു കോടി പാക് രൂപ പിഴ ഈടാക്കാനും പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടു.
15 ദിവസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്.
പ്രമുഖ ടിവി അവതാരകനായ ഹമീദ് മീറിനു നേര്‍ക്ക് ഏപ്രലില്‍ നടന്ന വധശ്രമത്തിനു പിന്നില്‍ ഐ എസ് ഐ ആണെന്ന വാര്‍ത്തയാണ് അധികാരികളെ ചൊടിപ്പിച്ചത്. പാക് പ്രതിരോധമന്ത്രികാര്യാലയം നല്‍കിയ പരാതിയിന്മേലാണ് നടപടി.
ഇന്‍ഡിപ്പെന്‍ഡന്റ് മീഡിയാ കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ 2002ല്‍ ആരംഭിച്ച ജിയോ ടിവി പലപ്പോഴും പാക് ഭരണാധികാരികളെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയിട്ടുണ്ട്. പാകിസ്ഥാനില്‍ വന്‍ ജനപ്രീതിയുള്ള ചാനലാണ് ജിയോ ടിവി.