ലാഫിന്ദ് ഗ്യാസുമായി പാര്‍ട്ടിക്ക് പോയ യുവാവ് കുഴഞ്ഞുവീണു മരിച്ചു

ലണ്ടന്‍| Last Updated: തിങ്കള്‍, 27 ജൂലൈ 2015 (19:41 IST)


ലാഫിന്ദ് ഗ്യാസുമായി പാര്‍ട്ടിക്ക് പോയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ശനിയാഴ്ച രാത്രി 11.18ന്ണ്ടനിലെ ബെക്‌സിലെ തെരുവില്‍ പതിനെട്ടുകാരനായ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. മെട്രോപൊളിറ്റന്‍ പൊലീസ് ഉടനെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങുകയായിരുന്നു.

ലണ്ടനില്‍ പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ നൈട്രസ് ഓക്‌സൈഡ് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമല്ല. യുവാവിന്റെ മരണത്തെക്കുറിച്ച് കൃത്യമായി പോസ്റ്റ്‌മോട്ടത്തിനനുസരിച്ച് മാത്രമേ പറയുവാനാകൂ എന്ന് പൊലീസ് ഉദ്യോഗസ്തര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :