പാര്‍ട്ടി യോഗത്തിലെ വിവരങ്ങള്‍ പുറത്ത് പറഞ്ഞു; തരൂരിന് സോണിയയുടെ ശാസന

Last Updated: ബുധന്‍, 22 ജൂലൈ 2015 (20:32 IST)
ശശി തരൂര്‍ എം പിക്ക്
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പരസ്യ ശാസന. കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ വിവരങ്ങള്‍ പുറത്ത് പറഞ്ഞതിനാണ് ശാസന. പാര്‍ലമെന്‍റ് നടപടികള്‍ തടസ്സപ്പെടുത്തിക്കൊണ്ടുള്ള പ്രതിഷേധത്തില്‍ തരൂര്‍ പരസ്യമായി എതിര്‍പ്പ്
പ്രകടിപ്പിച്ചിരുന്നു.

ഇത്തരം പ്രസ്താവന നടത്തുന്നത് തരൂരിന് ശീലമായിട്ടുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും സോണിയ ഗാന്ധി തരൂരിനോട് ആവശ്യപ്പെട്ടു. ശാസിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയക്കൊപ്പം ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സ് ഒന്നടങ്കം സര്‍ക്കാരിനെ ആക്രമിക്കുമ്പോള്‍ വന്ന തരൂരിന്റെ പ്രസ്താവന ബിജെപിയെ സഹായിക്കുന്നതായി മാറിയെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം വിലയിരുത്തിയിരുന്നു.

ലളിത് മോഡി വിഷയത്തിലും വ്യാപം കേസിലും കടുത്ത പ്രതിഷേധമാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും കോണ്‍ഗ്രസ് എംപിമാര്‍ ഉയര്‍ത്തുന്നത്. ലോക്സഭയില്‍ ശക്തമായി പോരാടാനാണ് 44 എംപിമാരോടും സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :