അഫ്ഗാനിസ്താനില്‍ വിവാഹ പാര്‍ട്ടിക്കിടെ വെടിവെപ്പ്; 20 മരണം

   വെടിവെപ്പ് , അഫ്‌ഗാനിസ്ഥാന്‍ , മരണം , വിവാഹ വീട്
കാബൂള്‍| jibin| Last Modified തിങ്കള്‍, 27 ജൂലൈ 2015 (12:04 IST)
അഫ്‌ഗാനിസ്താനില്‍ വിവാഹ പാര്‍ട്ടിക്കിടയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ ഇരുപത് പേര്‍ മരിച്ചു. ദെഹ്‌സാല ജില്ലയിലെ വിവാഹ വീട്ടിലാണ് സംഭവം. നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


വിവാഹ സ്ഥലത്ത് ഉണ്ടായ തര്‍ക്കം വഴക്കായി തീരുകയായിരുന്നു. തുടര്‍ന്ന് രണ്ട് സംഘങ്ങളായി തിരിഞ്ഞ സംഘം അന്യോന്യം വെടിവെപ്പ് നടത്തുകയായിരുന്നു. വിവാഹ പാര്‍ട്ടി നടന്ന വീട്ടിനുള്ളിലാണ് സംഭവം നടന്നത്. സംഘര്‍ഷത്തിനുള്ള കാരണം വ്യക്തമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :