അഭിറാം മനോഹർ|
Last Modified വ്യാഴം, 10 ജൂണ്‍ 2021 (18:49 IST)
ലോകരാജ്യങ്ങൾ ഏറെ ആകാംക്ഷയോടെ വീക്ഷിക്കുന്ന ഒന്നാണ് ഉത്തര കൊറിയൻ ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ. ഒരിക്കൽ കിം മരണപ്പെട്ടുള്ള ചർച്ചകൾ ലോകമെങ്ങുമുള്ള മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ നിറയുകയാണ് കിം.
അടുത്തിടെ പുറത്തുവന്ന കിം ജോങ് ഉന്നിന്റെ ചിത്രങ്ങളെ ചുറ്റിപറ്റിയാണ് പുതിയ ചർച്ച. ചിത്രത്തിൽ മുൻപ് കണ്ടതിൽ നിന്നും വ്യത്യസ്‌തമായി മെലിഞ്ഞ അവസ്ഥയിലാണ് ഉത്തര കൊറിയൻ ഭരണാധികാരി. നാളുകൾക്ക് ശേഷം കിം മാധ്യമങ്ങൾക്ക് മുഖം കൊടുത്തതോടെ കിമ്മിന്റെ ആരോഗ്യാവസ്ഥ മോശമാണെന്ന ഊഹത്തിലാണ് ലോകമാധ്യമങ്ങൾ.
നോർത്ത് കൊറിയൻ വർക്കേഴ്‌സ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്ന കിമ്മിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞവർഷം ഉത്തര കൊറിയയുടെ രാഷ്ട്രപിതാവ് കിം ഇൽ സങിന്റെ ജന്മദിനാഘോഷത്തിൽ കിം പങ്കെടുക്കാതിരുന്നതോടെ കിം മരിച്ചതായും അതല്ല അദ്ദേഹം ഗുരുതരമായ രോഗം ബാധിച്ച് കിടപ്പാണെന്നും വാർത്തകൾ വന്നിരുന്നു.