ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇറാഖില്‍ നിന്ന് 200 പേരെ തട്ടിക്കൊണ്ടുപോയി

കിര്‍കുക്ക്‌| VISHNU N L| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (16:46 IST)
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് നേരെ റഷ്യയും അമേരിക്കയും സൈനിക നീക്കങ്ങള്‍ ശക്തിപ്പെടുത്തിയതിനു പിന്നാലെ
കിര്‍കുക്കില്‍ നിന്നും 200 പേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്‌ച അല്‍ഹലാവത്ത്‌ ഗ്രാമത്തില്‍ നിന്നുമാണ്‌ ആള്‍ക്കാരെ തട്ടിക്കൊണ്ടു പോയത്‌. ഈ മേഖലയില്‍ പോരാട്ടം നടത്തുന്ന കുര്‍ദിഷ്‌ ഇറാഖി സേനകള്‍ക്ക്‌ ഐഎസ്‌ തീവ്രവാദികളുമായി ബന്ധപ്പെട്ട വിവരം കൈമാറുന്നു എന്നാരോപിച്ചാണ് ഇവരെ ഭീകരര്‍ തട്ടിക്കൊണ്ട് പോയിരിക്കുന്നത്.

ഇറാഖി മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
ഇവരെ എവിടേയ്‌ക്കാണ്‌ കൊണ്ടുപോയതെന്നോ ജീവിച്ചിരിപ്പുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ഇപ്പോഴും വ്യക്‌തമല്ല. കഴിഞ്ഞ ദിവസമാണ്‌ പിടിച്ചു കൊണ്ടു പോയ മൂന്ന്‌ അസീറിയന്‍ ക്രിസ്‌ത്യാനികളുടെ തല വെട്ടുന്നതിന്റെ വീഡിയോ ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ പുറത്തുവിട്ടത്‌. കൂടാതെ തങ്ങളുടെ തടങ്കലിലുള്ള ബാക്കി സിറിയക്കാരെ വിട്ടുകിട്ടണമെങ്കില്‍ 14 ദശലക്ഷം ഡോളറാണ്‌ തീവ്രവാദികള്‍ മോചന ദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്‌.


കഴിഞ്ഞ ഫെബ്രുവരിയില്‍ 35 ഗ്രാമങ്ങളില്‍ നിന്നും നൂറുകണക്കിന്‌ പേരെയാണ്‌ ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്‌. കഴിഞ്ഞ ഒരു വര്‍ഷമായി ഇറാഖിലും സിറിയയിലുമായി നൂറു കണക്കിന്‌ ആള്‍ക്കാരെയാണ്‌ ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദികള്‍ കൊന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :