കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി മോഡി വിവാദത്തില്‍

കുവൈറ്റ്| Last Modified ബുധന്‍, 7 മെയ് 2014 (10:51 IST)
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തിലെത്തുമെന്ന കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ പ്രസ്താവന വിവാദമായി.

കുവൈറ്റിലെ സ്ഥാനപതിയായി ചുമതലയേറ്റശേഷം കുവൈറ്റ് ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളിലെ സ്വീകരണ ചടങ്ങിലാണ് ഇന്ത്യന്‍ സ്ഥാനപതി സുനില്‍ കെ ജെയിന്‍വിവാദ പ്രസ്താവന നടത്തിയത്. പരിപാടിക്കുശേഷം ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരോടും അംബാസഡര്‍ മോഡി തന്നെ ഇന്ത്യയില്‍ അധികാരത്തിലെത്തുമെന്ന പ്രസ്താവന ആവര്‍ത്തിച്ചു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :