ന്യൂഡല്‍ഹി|
VISHNU.N.L|
Last Modified ബുധന്‍, 9 ജൂലൈ 2014 (12:20 IST)
സിറിയയിലും ഇറാഖിലും വിശുദ്ധയുദ്ധത്തിനായി വിവിധ രാജ്യങ്ങളില്‍ നിന്നു പോയവരില്‍ 18 ഇന്ത്യക്കാരുമുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തി. പോയവര്‍ ആരോക്കെയെന്ന് കണ്ടെത്തുന്നതിനായി റോയും ഇന്റലിജന്‍സ് ബ്യൂറോയും ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
എന്നാല്‍ ഇറാഖിലെത്തിയ ഇന്ത്യക്കാരില്‍ ആറുപേര്‍ ഭീകരരുടെ പെരുമാറ്റത്തില്‍ മനം മടുത്ത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ മറ്റ് ഭീകര ഗ്രൂപ്പുകളുമായി ബന്ധപ്പെടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് രഹസ്യാന്വേഷണ ഏജന്‍സികളെ കുഴക്കുന്ന പ്രശ്നം.
ആഭ്യന്തരപ്രശ്നങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ രാജ്യങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളില്‍ സ്വന്തം പൌരന്മാര്‍ പങ്കു ചേരാതിരിക്കാനുള്ള ശ്രമങ്ങള്‍ മറ്റു രാജ്യങ്ങളെപ്പോലെ ഇന്ത്യയും നടത്തുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിനു പേര്‍ വിശുദ്ധയുദ്ധത്തില്‍ പങ്ക് ചേരാന്‍ ഇറാഖിലെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ലണ്ടണില്‍ നിന്ന് രണ്ട് സഹോദരിമാര്‍ സിറിയയിലെ ജിഹാദികളുടെ ഭാര്യമാരാകാന്‍ പോയത് വലിയ വാര്‍ത്തയായിരുന്നു.
ഇവര്‍ സോഷ്യല്‍ മീഡിയ വഴി ജിഹാദിലേക്ക ആകര്‍ഷിക്കപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഇന്ത്യയില്‍ നിന്നു പോയവരില്‍ രണ്ടു പേര്‍ തമിഴ്നാട്ടുകാരാണെന്നും അവരുടെ മാതാപിതാക്കളുമായി അന്വേഷണ ഏജന്‍സികള്‍ ബന്ധപ്പെട്ടുവെന്നുമുള്ള വാര്‍ത്തകള്‍ നേരത്തേ പുറത്തു വന്നിരുന്നു.
എന്നാല്‍ ഇനിയും കേടുതല്‍ ആളുകള്‍ പോകാനാണ് സാധ്യതയെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാന്‍ ഇറാഖിലെ ജിഹാദികള്‍ സോഷ്യല്‍ മീഡിയകളെ ദുരുപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.