ഇറാഖില്‍ ആണവ നിലയം തീവ്രവാദികള്‍ പിടിച്ചെടുത്തു

ബാഗ്ദാദ്| VISHNU.N.L| Last Modified ബുധന്‍, 9 ജൂലൈ 2014 (17:10 IST)
ബാഗ്ദാദിന് സമീപമുള്ള ആണവ നിലയം സുന്നി തീവ്രവാദികള്‍ പിടിച്ചടക്കിയതായി വാര്‍ത്തകള്‍.
ഇറാഖ് യുഎന്‍ അംബാസഡര്‍ മുഹമ്മദ് അലി അല്‍ഹക്കീം യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് അയച്ച കത്തിലാണ് ഇക്കാര്യമുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്തീരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.

ആണവ നിലയത്തില്‍ സൂക്ഷിച്ചിരുന്ന രാസായുധങ്ങള്‍ നിറച്ച 2,500 റോക്കറ്റുകളും മാരക വിഷമായ സരിനും ഇവര്‍ കടത്തിയതായും കത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ജൂണ്‍ 11 തന്നെ ആനവനിലയം തീവ്രവാദികള്‍ പിടിച്ചെടുത്തതായി പറയുന്ന കത്തില്‍ നിലയത്തിന്റെ സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഓഫീസര്‍മാരേയും സൈനീകരേയും തടവിലാക്കിയെന്നും പറയുന്നു.

ഇവരുടെ ആയുധങ്ങള്‍ തീവ്രവാദികള്‍ പിടിച്ചെടുത്തതായും കത്തില്‍ പറയുന്നു. കടത്തിയ രാസായുധങ്ങള്‍ ഇറാഖിനുമേല്‍ പ്രയോഗിക്കുമോ എന്ന ഭീതിയും ഇപ്പോള്‍ യു‌എന്‍ സംഘത്തിനുണ്ട്.
സിറിയയിലെ ചില ഭാഗങ്ങള്‍ പിടിച്ചടക്കിയിരുന്ന ഐഎസ്ഐഎസ് കഴിഞ്ഞ മാസമാണ് ഇറാഖിലേയ്ക്ക് കടന്നത്. ഇറാഖിലെ തന്ത്രപ്രധാനനഗരങ്ങളായ തികൃതും മൊസൂളും പോരാളികള്‍ പിടിച്ചടക്കിയിരുന്നു.

ബാഗ്ദാദ് പിടിച്ചടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തീവ്രവാദികള്‍. പിടിച്ചടക്കിയ പ്രദേശങ്ങളെ ഐഎസ്ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി ഖിലാഫത്ത് രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :