ഐസിസ് ഭീകരരുടെ ആക്രമണത്തില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി| VISHNU.N.L| Last Modified തിങ്കള്‍, 7 ജൂലൈ 2014 (18:01 IST)
ഇറാഖിലെ ഐസിസ് ഭീകരരുടെ ആക്രമണത്തില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍. ഉത്തര്‍ പ്രദേശ് സ്വദേശിയായ രാജേഷ് കുമാര്‍ ആണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു .

തിക്രിതില്‍ നിന്നും ബാഗ്ദാദിലേക്ക് വരികെയാണ് ആക്രമണമുണ്ടായത് . സംഭവസ്ഥലത്തു വച്ചുതന്നൈയാള്‍ കൊല്ലപ്പെട്ടതായാണ് സൂചന.
കഴിഞ്ഞ മെയ് 6 നാണ് രാജേഷ് കുമാര്‍ ഏജന്റായ ഗാലിബ് അലി വഴി ഇറാഖിലേക്ക് പോയത്.

കഴിഞ്ഞ ശനിയാഴ്ച അലിയാണ് മാതാപിതാക്കളെ വിളിച്ച് രാജേഷിന്റെ മരണവാര്‍ത്ത അറിയിച്ചത്. രാജേഷിന്റെ മൃതദേഹം എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ജില്ലാ മജിസ്ട്രേറ്റ് നരേന്ദ്ര കുമാര്‍ സിംഗ് പറഞ്ഞു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :