അഭിറാം മനോഹർ|
Last Modified വെള്ളി, 27 ഓഗസ്റ്റ് 2021 (16:55 IST)
യുവന്റസ് ടീമിലെ തന്റെ സഹതാരങ്ങളോട് വിട പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡൊ. ടീമിന്റെ പരിശീലന സമയത്ത് എത്തിയ താരം 40 മിനിറ്റ് മാത്രമാണ് ഇവിടെ ചിലവഴിച്ചത്. യുവന്റസ് വിടാനുള്ള തീരുമാനത്തിൽ ക്രിസ്റ്റ്യാനോ ഉറച്ചുനിൽക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പരിശീലന സെഷൻ ഒഴിവാക്കി സഹതാരങ്ങളോട് ഗുഡ്‌ബൈ പറഞ്ഞതോടെ റോണോ യുവന്റസ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് റൊണാൾഡോയുടെ ഏജന്റും മാഞ്ചസ്റ്റർ സിറ്റിയും അവസാന വട്ട ചർച്ചകളിലാണ്. ഓഗസ്റ്റ് 31നാണ് ട്രാൻസ്‌ഫർ വിൻഡോ അവസാനിക്കുന്നത്.